ഫിലിം സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍

0

അദ്ദേഹത്തിന്റെ മൂന്ന് മക്കളായ അബ്രാം, സുഹാന, ആര്യന്‍ ഖാന്‍ എന്നിവര്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സുഹാന ഖാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലൂടെ ഇടയ്ക്കിടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇളയമകനായ അബ്രാമിന്റെ ചിത്രങ്ങള്‍ ഗൗരി ഖാന്റെയും ഷാരൂഖിന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെയും കാണാറുണ്ട്. കുറച്ച്‌ കാലമായി മൂത്ത മകന്‍ ആര്യന്‍ ഖാന്റെ ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഫിലിം സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്തിടെ, സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ (യു‌എസ്‌സി) നിന്നാണ് ആര്യന്‍ പഠനം പൂര്‍ത്തിയാക്കിയത്. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്ന ആര്യന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. വൈറലായ ചിത്രത്തില്‍, ബിരുദധാരിയായ ആര്യനെ സാമൂഹ്യ അകലം പാലിച്ച്‌ കര്‍ശനമായ നിയന്ത്രണങ്ങളോടെ നടപ്പിലാക്കിയ ചടങ്ങില്‍ പങ്കെടുക്കുന്നത് കാണാം. ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കാര്യം അദ്ദേഹത്തിന്റെ പേരായിരുന്നു – ആര്യന്‍ ഷാരൂഖ് ഖാന്‍.

https://www.instagram.com/p/CO9vuk-nRQY/?utm_source=ig_embed&ig_rid=92785350-7824-499e-b6f3-910145c050bf

യു‌എസ്‌സിയുടെ സ്കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്‌സില്‍ നിന്ന് ആര്യന് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ്, സിനിമാറ്റിക് ആര്‍ട്സ്, ഫിലിം, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ബിരുദമാണ് ലഭിച്ചത്. ചിത്രം പരസ്യമാക്കിയയുടനെ പലരും സ്റ്റാര്‍ കിഡിന് അഭിനന്ദന സന്ദേശങ്ങള്‍ അയച്ചു.
ഇനി ആര്യന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.എന്നാല്‍ ആര്യന്‍ ഖാന്‍ തന്റെ സൂപ്പര്‍ സ്റ്റാര്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്ക് കടന്നുവരുമെന്ന് തോന്നുന്നില്ല. ഷാരൂഖിന്റെ മൂത്തമകനായ ആര്യന് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് കൂടുതല്‍ താല്പര്യമെന്നാണ് വിവരം. പിതാവിനോട് തന്നെ താരതമ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ സംവിധായക വേഷം തിരഞ്ഞെടുക്കാനാണ് ആര്യന് താത്പര്യമെന്നാണ് വിവരം.സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പത്താന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് എസ്‌ആര്‍കെ. ജോണ്‍ അബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ പ്രത്യേക വേഷത്തില്‍ എത്തുന്നുണ്ട്.മതത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ വര്‍ഷം ഷാരുഖ് ഖാന്‍ പുറത്തിറക്കിയിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഹിന്ദു – മുസ്ലിം എന്ന വേര്‍തിരിവ് തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് വീഡിയോയില്‍ ഷാരുഖ് ഖാന്‍ വ്യക്തമാക്കുന്നുണ്ട്. ‘ഞാന്‍ മുസ്ലിം ആണ് . എന്‍റെ ഭാര്യ ഹിന്ദുവും. എന്നാല്‍ എന്‍റെ കുട്ടികള്‍ ഇന്ത്യക്കാരാണ്. കുട്ടികള്‍ സ്കൂളില്‍ പോയി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് മതം എന്ന കോളം പൂരിപ്പിക്കേണ്ടി വന്നു. എന്‍റെ മകള്‍ എന്നോട് ചോദിച്ചു നമ്മുടെ മതമെന്താണെന്ന്? അപ്പോള്‍ ഞാന്‍ അതില്‍ ഇന്ത്യന്‍ എന്ന് എഴുതി. ഞങ്ങള്‍ക്ക് വേറെ ഒരു മതമില്ലെന്ന്’ – വീഡിയോയില്‍ ഷാരുഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

You might also like

Leave A Reply

Your email address will not be published.