പിഎസ്ജിയുമായി നെയ്മര്‍ പുതിയ കരാര്‍ ധാരണയില്‍ എത്തിയതതായി ട്രാന്‍സ്ഫര്‍ വിദഗ്ദ്ധന്‍ ഫബ്രിസിയോ റൊമാനോ

0

 2026 വരെയുള്ള കരാറിലാണ് പിഎസ്ജിയും നെയ്മറും ധാരണയില്‍ എത്തിരിക്കുന്നത്. ട്രാന്‍സ്ഫര്‍ വിദഗ്ദ്ധനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2026 വരെയുള്ള കരാറില്‍ നെയ്മര്‍ ഇന്ന് ഒപ്പുവെക്കും. പിന്നാലെ പ്രഖ്യാപനവും വരും.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ചാമ്ബ്യന്‍സ് ലീഗ് കിരീടം പിഎസ്ജി നേടുകയാണെങ്കില്‍ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ പുതിയ കരാര്‍. വര്‍ഷം 30 മില്യണ്‍ യൂറോയോളമാകും പുതിയ കരാറിലൂടെ നെയ്മര്‍ സമ്ബാദിക്കുക.ക്ലബിന്റെ ഭാവി പദ്ധതികളില്‍ താരം സന്തോഷവാന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് പിഎസ്ജി തുടരാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ നെയ്മര്‍ വ്യക്തമാക്കിയിരുന്നു. ക്ലബിലെത്തിയ തുടക്കകാലം പിഎസ്ജി വിടാന്‍ ഏറെ ശ്രമം നടത്തിയ താരമാണ് നെയ്മര്‍. ക്ലബിന്റെ യൂറോപ്പിലെ പ്രകടനങ്ങളാണ് നെയ്മറിന്റെ തീരുമാനം മാറ്റിയത്.

You might also like

Leave A Reply

Your email address will not be published.