തമിഴ്നാട്ടില്‍ അട്ടിമറി വിജയം കൊയ്ത എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് മുഖ്യമന്ത്രിയാകും. കോവിഡ് വ്യാപനം ശക്തമായതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിട്ടാകും നടത്തുകയെന്ന് സ്റ്റാലിന് വ്യക്തമാക്കി.234 അംഗ സഭയില്‍ ഡിഎംകെയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. കരുണാനിധിയുടെ വിയോഗശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. കരുണാനിധിയുടെ മരണത്തോടെ ഡിഎംകെയില്‍ നേതൃ പ്രതിസന്ധിയാണെന്ന വിമര്‍ശകരുടെ വാദം തള്ളിയാണ് സ്റ്റാലിന് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് .കോണ്‍ഗ്രസ്, എംഡിഎംകെ, വിസികെ, ഇടതുപാര്‍ട്ടികള്‍, തുടങ്ങിയ സഖ്യകക്ഷികളും ഡിഎംകെ പക്ഷത്തുണ്ടായിരുന്നു. ഡിഎംകെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ പ്രവചിച്ച തരംഗം ഉണ്ടായില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സ്റ്റാലിന് തമിഴ്നാടിന്റെ അമരത്തെത്തിയത് .