ഡെലിവെറി ബോയ് വടാ പാവ് വില്‍ക്കാന്‍ ഇറങ്ങി; ഇന്ന് മാസം രണ്ട് ലക്ഷം രൂപ വരുമാനം

0

https://www.instagram.com/p/CPQZM8PhLoI/?utm_source=ig_embed&ig_rid=bfc8146a-ea7f-4246-8bc3-2004c4733565

മിക്ക ജോലിയിലെയും സമ്മര്‍ദ്ദവും, മാനസിക പിരിമുറുക്കവുമാണ് ഇതിന് കാരണം. ഭൂരിഭാഗം ആളുകളും എല്ലാം സഹിച്ച്‌ ജോലിയില്‍ തുടരുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ തങ്ങളുടെ ഭാവിയും, വിധിയും സ്വയം തീരുമാനിക്കും. അതിനെ ജീവിതത്തിലെ വഴിത്തിരിവ് എന്നൊക്കെ പറയാം. അത്തരത്തില്‍ ജീവിതത്തിലെ ഒരു വഴിത്തിരിവില്‍ സ്വയം വിധി തീരുമാനിച്ചയാളാണ് ‘ട്രാഫിക് വടാ പാവിന്റെ’ ഉടമ ഗൗരവ് ലോണ്ടെ. രണ്ട് വര്‍ഷം മുമ്ബാണ് ഗൗരവ് ‘ട്രാഫിക് വടാ പാവ്’ എന്ന സംരംഭം തുടങ്ങുന്നത്.ഹ്യൂമന്‍സ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിലാണ് ഗൗരവ് തന്റെ മനസ് തുറന്നത്. പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു ഗൗരവ്. 30000 രൂപ ശമ്ബളത്തിനായി തന്റെ ഒരു ദിവസത്തിന്റെ പകുതിയും നഗരത്തിലെ ട്രാഫിക് ജാമില്‍ തീരുകയായിരുന്നു. ബിരുദമോ, മറ്റ് ഉയര്‍ന്ന വിദ്യാഭാസമോ ഇല്ലാത്തതിനാല്‍ ജോലിയില്‍ ഉയര്‍ച്ചയോ മറ്റോ ലഭിക്കുകയുമില്ല. അങ്ങനെ ജീവിതം കടന്നു പോകുന്നതിനിടയിലാണ് ഒരു ദിവസം ട്രാഫിക് ജാമില്‍ കുടുങ്ങിയപ്പോള്‍ ഒരു ആശയം മനസില്‍ വരുന്നത്. ട്രാഫിക് ജാമില്‍ കുടുങ്ങിയ ആളുകള്‍ക്ക് വടാ പാവുകള്‍ വില്‍ക്കുക. അങ്ങനെ ഒരു കുപ്പി വെള്ളവും വടപാവും കൂടി 20 രൂപയ്ക്ക് വില്‍ക്കുന്ന തന്റെ സംരംഭം ‘ട്രാഫിക് വടാ പാവ്’ എന്ന പേരില്‍ ഗൗരവ് ആരംഭിച്ചു. നന്നായി പോയിരുന്ന ജോലിയില്‍ നിന്ന് രാജിവെച്ച്‌ വടാ പാവ് വില്‍ക്കാന്‍ ഇറങ്ങിയ തന്റെ തീരുമാനത്തെ നിരവധി പേരാണ് എതിര്‍ത്തത്.എന്നാല്‍ അമ്മയും ഭാര്യയും ഗൗരവിനെ സഹായിക്കാന്‍ കൂടെ നിന്നു. വടാ പാവ് പാചകം ചെയ്യുന്നതിനും മറ്റുമുള്ള ഷെഡ് നിര്‍മ്മിക്കാനും സാധന സാമഗ്രഹികള്‍ മേടിക്കുന്നതിനുമായി ഗൗരവിന് അമ്മ ഒരു ലക്ഷം രൂപ നല്‍കി. വട പാവുകള്‍ പായ്ക്ക് ചെയ്യുന്നതിനും മറ്റുമായി ഭാര്യയും സഹായിച്ചു. ഹ്യൂമന്‍സ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തില്‍ ഗൗരവ് പറയുന്നു.ആദ്യ ദിവസം വില്‍പ്പന ഒന്നും നടന്നില്ല. മാസങ്ങളോളം സ്ഥിരമായ വരുമാനമോ വില്‍പനയോ ഉണ്ടായിരുന്നില്ല. മുംബൈയിലെ ചൂടിലും മഴയിലും മണിക്കൂറുകളോളം സഞ്ചരിച്ചെങ്കിലും കഷ്ടിച്ച്‌ 200 രൂപയാണ് ഒരു ദിവസം സമ്ബാദിക്കാനായത്. ഈ സമയങ്ങളില്‍ എല്ലാം ഗൗരവും ഭാര്യയും അമ്മയക്ക് ലഭിച്ചിരുന്ന ശമ്ബളം ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടു പോയത്. പക്ഷേ ഗൗരവ് തളര്‍ന്നില്ല.കുറച്ച്‌ കാലംകൊണ്ട്, ട്രാഫിക് വടാ പാവ് ഒരു ബ്രാന്‍ഡ് ആയി മാറി, പലരും ഈ പേര് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പിസ്സ ഡെലിവറി ബോയ് ആയിരുന്ന ഗൗരവ് ഇപ്പോള്‍ ഒരു ബിസിനസുകാരനും പലര്‍ക്കും പ്രചോദനത്തിന്റെ ഉറവിടവുമായി മാറി.രണ്ട് വര്‍ഷത്തിന് ശേഷം അമ്മ തന്ന തുക ഇരട്ടിയായി നല്‍കാന്‍ കഴിഞ്ഞു. ഇതെന്റെ ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണെന്നാണ് ഗൌരവ് പറഞ്ഞത്. പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ഗൌരവ് ഇപ്പോള്‍ തന്റെ സംരംഭത്തില്‍ നിന്നും നേടുന്നത്.ഗൗരവിന്റെ വിജയഗാഥ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

You might also like

Leave A Reply

Your email address will not be published.