ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ​മേ​ഖ​ല ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ്​ കി​ട​ക്ക​ക​ള്‍ നി​റ​യു​ന്നു

0

സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ആ​കെ​യു​ള്ള 546 കി​ട​ക്ക​ക​ളി​ല്‍ 46 എ​ണ്ണ​മേ ഒ​ഴി​വു​ള്ളൂ. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ര​ണ്ട്​ കോ​വി​ഡ്​ ആ​ശു​പ​ത്രി​ക​ളാ​ണു​ള്ള​ത്​ -മെ​ഡി. കോ​ള​ജ്​ ആ​ശു​പ​ത്രി​യും ജ​ന​റ​ല്‍ ആ​​ശു​പ​ത്രി​യും. 446 ​കി​ട​ക്ക​ക​ളു​ള്ള മെ​ഡി. കോ​ള​ജി​ല്‍ 36 എ​ണ്ണ​മാ​ണ്​ ബാ​ക്കി​യു​ള്ള​ത്. ജ​ന​റ​ല്‍ ആ​​ശു​പ​ത്രി​യി​ലാ​വ​​ട്ടെ ആ​കെ​യു​ള്ള 100 കി​ട​ക്ക​ക​ളി​ല്‍ (ഐ.​സി.​യു ഒ​ഴി​കെ) 10 എ​ണ്ണ​മേ ഒ​ഴി​വു​ള്ളൂ. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ വെന്‍റി​ലേ​റ്റ​റോ​ടു​കൂ​ടി​യ 125 ഐ.​സി.​യു ആ​ണു​ള്ള​ത്.ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐ.​സി.​യു ഒ​ഴി​വി​ല്ല. ഏ​ഴ്​ ഐ.​സി.​യു​വി​ലും ആ​ളു​ണ്ട്. മെ​ഡി. കോ​ള​ജി​ല്‍ 118 ഐ.​സി.​യു​വി​ല്‍ ര​ണ്ടെ​ണ്ണം ഒ​ഴി​വു​ണ്ട്.​ 92 വെന്‍റി​ലേ​റ്റ​റു​ള്ള സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ഒ​ന്നും ഒ​ഴി​വി​ല്ല. എ​​ട്ട്​ വെന്‍റി​ലേ​റ്റ​റു​ക​ളാ​ണ്​ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. 84 എ​ണ്ണം മെ​ഡി. കോ​ള​ജി​ലും. ര​ണ്ടി​ട​ത്തും വെന്‍റി​ലേ​റ്റ​റു​ക​ള്‍ നി​റ​ഞ്ഞു. ഓ​ക്​​സി​ജ​ന്‍ വി​ത​ര​ണ​മു​ള്ള കി​ട​ക്ക ജ​ന​റ​ല്‍ അ​ശു​പ​ത്രി​യി​ല്‍ 30 എ​ണ്ണ​മു​ണ്ട്. എ​ന്നാ​ല്‍, ഒ​ന്നും ഒ​ഴി​വി​ല്ല. മെ​ഡി. കോ​ള​ജി​ല്‍ 173 കി​ട​ക്ക​ക​ളി​ല്‍ 11 എ​ണ്ണം ഒ​ഴി​വു​ണ്ട്. കോ​വി​ഡ്​ ചി​കി​ത്സ​യു​ള്ള 36 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 1029 കി​ട​ക്ക​യു​ണ്ട്. അ​തി​ല്‍ 249 എ​ണ്ണ​മാ​ണ്​ ഒ​ഴി​വു​ള്ള​ത്​. 86 ഐ.​സി.​യു വെന്‍റി​ലേ​റ്റു​ക​ളി​ല്‍ ഒ​രെ​ണ്ണം​ ഒ​ഴി​വു​ണ്ട്​. 16 വെന്‍റി​ലേ​റ്റു​ക​ളി​ല്‍ ഒ​ന്നും ഒ​ഴി​വി​ല്ല. ഓ​ക്​​സി​ജ​ന്‍ വി​ത​ര​ണം ഉ​ള്ള കി​ട​ക്ക 228 എ​ണ്ണ​മു​ണ്ട്. ഇ​തി​ല്‍ 32 എ​ണ്ണ​മേ ഒ​ഴി​വു​ള്ളൂ.ആ​ശു​പ​ത്രി​ക​ളെ​ക്കൂ​ടാ​തെ 22 സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക​ളും ആ​റ്​ സി.​എ​സ്.​എ​ല്‍.​ടി.​സി​ക​ളും 49 ഡി.​സി.​സി​ക​ളും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക​ളി​ലെ 1896 കി​ട​ക്ക​ക​ളി​ല്‍ 677 എ​ണ്ണം ബാ​ക്കി​യു​ണ്ട്. സി.​എ​സ്.​എ​ല്‍.​ടി.​സി​ക​ളി​ല്‍ ആ​കെ 478 കി​ട​ക്ക​യാ​ണു​ള്ള​ത്. അ​തി​ല്‍ 56 എ​ണ്ണം ഒ​ഴി​വു​ണ്ട്. ഓ​ക്​​സി​ജ​ന്‍ വി​ത​ര​ണ​മു​ള്ള 221 കി​ട​ക്ക​ക​ളി​ല്‍ ഒ​ഴി​വു​ള്ള​ത്​​ 34 എ​ണ്ണം. 49 ഡി.​സി.​സി ക​ളി​ല്‍ 2238 കി​ട​ക്ക​ളി​ല്‍ 929 എ​ണ്ണം ബാ​ക്കി​യു​ണ്ട്.ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളും ചി​കി​ത്സ​ക്ക്​ കോ​ട്ട​യ​ത്തെ സ​മീ​പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. നി​ല​വി​ല്‍ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും രോ​ഗി​ക​ള്‍ കൂ​ടു​ന്ന​തോ​ടെ അ​തി​ന​നു​സ​രി​ച്ച്‌​ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നു​മാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി.

You might also like

Leave A Reply

Your email address will not be published.