എങ്ങനെ സ്വയം കോവിഡ് പരിശോധന നടത്താം?

0

ലാബുകളില്‍ പോയി പരിശോധിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, വീടുകളില്‍ എത്തി പരിശോധന നടത്താനുള്ള ആളുകളുടെ അഭാവം എന്നിവ നികത്താന്‍ ഇത് സഹായിക്കും. എന്നിരുന്നാലും പരിശോധന ഫലം 100 ശതമാനം ശെരിയായിരിക്കണമെന്നില്ല.

മൈലാബ് കോവിഡ് 19 പരിശോധന കിറ്റുകള്‍

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് എന്ന കമ്ബനിയാണ് പരിശോധന കിറ്റ് തയാറാക്കിയത്. റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ മാതൃകയാണ് പിന്തുടരുന്നത്. മൂക്കില്‍ നിന്ന് സ്വാബ് ശേഖരിച്ചതിന് 15 മിനുട്ടുകള്‍ക്ക് ശേഷം ഫലം അറിയാന്‍ സാധിക്കും.മിതമായ നിരക്കില്‍ ഇന്ത്യക്കായി ലക്ഷക്കണക്കിന് കിറ്റുകള്‍ തയാറാക്കുമെന്നാണ് മൈലാബിന്റെ എംഡി ഡോ. ഹസ്മുഖ് റവല്‍ പറഞ്ഞിരിക്കുന്നത്.ഒരു കിറ്റിന് 250 രൂപയാണ് വില. നിലവില്‍ ഒരു ആഴ്ച 70 ലക്ഷം കിറ്റുകള്‍ വരെ ഉത്പാദിപ്പിക്കാന്‍ കമ്ബനിക്ക് കഴിയും. അടുത്ത ആഴ്ചകളില്‍ ഇത് ഒരു കോടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.’പല പാശ്ചാത്യ രാജ്യങ്ങളും പൗരന്മാര്‍ക്ക് സ്വയം പരിശോധിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇത് വ്യാപനം തടയാനുള്ള മികച്ച മാര്‍ഗമായാണ് കണക്കാക്കുന്നത്.ടെസ്റ്റിങ് കിറ്റ് മൈലാബിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചേര്‍ന്ന മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോക്താവ് പോസിറ്റീവ് ആയാല്‍ തുടര്‍ നടപടിക്രമങ്ങള്‍ അറിയുന്നതിന് സഹായിക്കും.ഫലം ഐസിഎംആറിന് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. രണ്ടാം താരംഗവും, ഇനി വരാന്‍ സാധ്യതയുള്ളതുമായി വ്യാപനം തടയുന്നതില്‍ ഈ കണ്ടുപിടുത്തം നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. സുജിത് ജെയിന്‍ (ഡയറക്ടര്‍,’ മൈലാബ് ഡിസ്‌ക്കവെറി സൊല്യൂഷന്‍സ്‌) പറഞ്ഞു.

പരിശോധന കിറ്റ് ആര്‍ക്കൊക്കെ ഉപയോഗിക്കാം?

ഐസിഎംആറിന്റെ നിര്‍ദേശം അനുസരിച്ച്‌ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും, കോവിഡ് രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ക്കും, വീടുകളില്‍ വെച്ച്‌ പരിശോധന നടത്തേണ്ട അവസ്ഥ ഉള്ളവര്‍ക്കുമാണ് ഉപയോഗിക്കാന്‍ അനുമതി.പരിശോധന ഫലം പോസിറ്റീവ് ആണെങ്കില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനയുടെ ആവശ്യം ഇല്ല. മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ഐസിഎംആറിന് നേരിട്ട് വിവരങ്ങള്‍ ലഭ്യമാകും. പൊതുസ്ഥലങ്ങളില്‍ വെച്ച്‌ പരിശോധന നടത്താന്‍ പാടില്ല.രോഗലക്ഷണം ഉണ്ടായിട്ടും പരിശോധനയില്‍ നെഗറ്റീവ് ആവുകയാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. 250 രൂപയാണ് ചിലവ്.ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 മുതല്‍ 1500 വരെയും, റാപിഡ് ആന്റിജന്‍ പരിശോധനയ്ക്ക് 300 മുതല്‍ 900 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ വില.കിറ്റ് ഉപയോഗിച്ച്‌ പരിശോധന നടത്തേണ്ട വിധം
പ്രീ-ഫില്‍ഡ് എക്സ്ട്രാക്ഷന്‍ ട്യൂബ്, അണുവിമുക്തമായ നാസല്‍ സ്വാബ്, ഒരു ടെസ്റ്റിംഗ് കാര്‍ഡ്, ബയോ ഹാസാര്‍ഡ് ബാഗ് എന്നിവയാണ് കിറ്റിലുള്ളത്.പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തി കോവിസെല്‍ഫ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയും വിവരങ്ങള്‍ നല്‍കുകയും ചെയ്യണം.കൈകള്‍ സാനിറ്റൈസ് ചെയ്യുകയും, കിറ്റ് വെക്കുന്ന പ്രതലം വൃത്തി ആക്കുകയും വേണം. സ്വാബ് രണ്ട് മുതല്‍ നാല് സെന്റി മീറ്റര്‍ വരെ മൂക്കിനുള്ളിലേക്ക് കടത്തണം.ലഭിച്ച സ്വാബ് എക്സ്ട്രാക്ഷന്‍ ട്യൂബിനുള്ളില്‍ ചുറ്റിച്ച്‌ അതിലുള്ള ദ്രാവാകവുമായി കൂടിച്ചേരാന്‍ അനുവദിക്കണം. ട്യൂബ് മുറുക്കി അടക്കുക.എക്സ്ട്രാക്ഷന്‍ ട്യൂബില്‍ നിന്ന് രണ്ട് തുള്ളി ടെസ്റ്റിംഗ് കാര്‍ഡിലേക്ക് ഒഴിക്കുക. ടെസ്റ്റിംഗ് കാര്‍ഡില്‍ രണ്ട് വര തെളിയുകുയാണെങ്കില്‍ പോസിറ്റീവ് ആയിരിക്കും. ഒന്ന് ആണെങ്കില്‍ നെഗറ്റീവും.ട്യൂബും, സ്വാബും ബയോ ഹസാര്‍ഡ് ബാഗിലാക്കി മലിന്യങ്ങളുടെ ഒപ്പം നിക്ഷേപിക്കുക.എപ്പോഴാണ് പരിശോധന അസാധുവായി കണക്കാക്കേണ്ടത്.
20 മിനിറ്റില്‍ കൂടുതല്‍ ഫലം ലഭിക്കാനായി എടുക്കുന്നതും, ടെസ്റ്റിങ് കാര്‍ഡിലെ സി മാര്‍ക്കിന് സമീപം ലൈന്‍ തെളിഞ്ഞില്ല എങ്കിലും പരിശോധന അസാധുവായി കണക്കാക്കാം.

പരിശോധനയുടെ പോരായ്മകള്‍

ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിതനായ വ്യക്തി പരിശോധിക്കുമ്ബോള്‍ നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കില്‍ ഇത് സുരക്ഷ ഉറപ്പ് വരുത്തുന്നില്ല എന്നാണ് അര്‍ത്ഥം.ആന്റിജന്‍ പരിശോധനയിലൂടെ വലിയൊരു വിഭാഗത്തിന് രോഗമുണ്ടോ എന്ന് പെട്ടെന്ന് അറിയാന്‍ സാധിക്കും. ഇതേ ഫലത്തിനായി പുതിയ കിറ്റിനെ ആശ്രയിക്കാന്‍ സാധിക്കില്ല. പരിശോധന ഫലങ്ങള്‍ തെറ്റായി വരാനുള്ള സാധ്യതയും കൂടുതലാണ്.കോവിഡ് പരിശോധനയ്ക്കായി ഏറ്റവും നല്ല മാര്‍ഗം ആര്‍ടിപിസിആര്‍ തന്നെയാണ്. രോഗലക്ഷണമുള്ളയാള്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍, ആര്‍ടിപിസിആറാണ് നിര്‍ദേശിക്കുന്നത്.സ്വാബ് ശെരിയായ രീതിയില്‍ ശേഖരിക്കാന്‍ സാധിക്കാതെ വരുകയോ, മലിനീകരണപ്പെടുകയോ ചെയ്താല്‍ പരിശോധന വെറുതെയാകും. സ്വാബ് ശേഖരിക്കുന്നതിന് ശരിയായ പരിശീലനം വേണ്ടതുണ്ട് ഇത് സാധാരണക്കാര്‍ക്ക് ലഭിക്കാത്ത ഒന്നാണ്.

You might also like

Leave A Reply

Your email address will not be published.