24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക് 2,52,28,996 ആയി ഉയര്‍ന്നു.രാജ്യത്ത് (India) ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളില്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കണക്കുകളിലാണ് ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ മരണസംഖ്യ കുറയാത്തതാണ് ആശങ്കക്കിടയാക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 2,78,719 ആയി ഉയര്‍ന്നു. രോഗം ഭേദമായവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. 4,22,436 പേരാണ് പുതിയതായി രോഗമുക്തരായത്.അതേ സമയം കഴിഞ്ഞ 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ മാത്രം 4,524 പേര്‍ക്കാണ് Covid-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 5ന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ പ്രതിദിന വൈറസ് സ്ഥിരീകരണം. 24 മണിക്കൂറിനുള്ളില്‍ 10,918 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 53,756 സാമ്ബിളുകളാണ് പരിശോധിച്ചത്.