ബ്രസീലില്‍ കോ​വിഡിന്റെ ​ ര​ണ്ടാം ത​രംഗം ഗുരുതരമാകുന്നു

0

24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്​ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യം. 3,37,364 പേ​രാ​ണ്​ ഇ​തു​വ​രെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​ത്.മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി കോ​വി​ഡി​‍െന്‍റ പ്ര​ത്യേ​ക ത​രം വ​ക​ഭേ​ദ​മാ​ണ്​ ബ്ര​സീ​ലി​ല്‍ ക​​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി​യി​ല്‍ അ​മേ​രി​ക്ക​യി​ല്‍ ക​ണ്ടെ​ത്തി​യ കോ​വി​ഡ്​ വ​ക​ഭേ​ദ​ത്തി​നേ​ക്കാ​ള്‍ ഗു​രു​ത​ര​മാ​ണി​ത്. ആ​രോ​ഗ്യ​േ​മ​ഖ​ല​യി​ല്‍ വി​ക​സ​നം അ​പ​ര്യാ​പ്​​ത​മാ​യ ബ്ര​സീ​ലി​ല്‍ നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​ല്ലാം കോ​വി​ഡ്​ രോ​ഗി​ക​ളാ​ല്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വാ​ക്​​സി​നേ​ഷ​ന്‍ വി​ത​ര​ണം രാ​ജ്യ​ത്ത്​ ഫ​ല​പ്ര​ദ​മ​ല്ല. മാ​സ്ക്​ ധ​രി​ക്ക​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പി​ക്ക​ലും മാ​ത്ര​മാ​ണ്​ ​ഈ ​മ​ഹാ​മാ​രി​ക്ക്​ പ​രി​ഹാ​ര​മെ​ന്നും ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നും​ പ്ര​സി​ഡ​ന്‍​റ്​ ജെ​യ്​​ര്‍ ബൊ​ല്‍​സൊ​നാ​രോ പ​റ​ഞ്ഞു.

You might also like

Leave A Reply

Your email address will not be published.