ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോകുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് അസമിലേക്ക് പോകാനിരുന്നതാണ് പ്രിയങ്ക. നാളെ തമിഴ്നാട്ടിലേക്കും വൈകിട്ടോടെ തിരുവനന്തപുരത്തേക്കും എത്താനായിരുന്നു പദ്ധതി.തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് നാളെ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. ഇതടക്കമുള്ളവ റദ്ദാക്കിയെന്ന് പ്രിയങ്ക അറിയിച്ചു.