ചാമ്ബ്യന്‍സ് ലീഗും ലാ ലിഗയും ബുണ്ടസ് ലീഗും, പ്രീമിയര്‍ ലീഗുമെല്ലാം ജയിച്ച് ചരിത്രമുള്ള ആള്‍. നിലവില്‍ പെപ്പിന് കീഴില്‍ വീണ്ടുമൊരു പ്രീമിയര്‍ ലീഗ് കിരീടധാരണത്തിന് ഒരുങ്ങി നില്‍ക്കുകയാണ് സിറ്റി. ഇത്രയും വലിയ പരിശീലകന്‍ ഇപ്പോഴിതാ വിരാട് കോഹ്ലിക്ക് നന്ദി പറയുകയാണ്.ക്രിക്കറ്റ് കളിക്കുന്ന കോഹ്ലിയും ഫുട്ബോളിലെ സൂപ്പര്‍ പരിശീലകനായ പെപ്പും തമ്മില്‍ എന്ത് ബന്ധം എന്നാവും എല്ലാവരും വിചാരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ജേഴ്സി സമ്മാനമായി നല്‍കിയതിനാണ് പെപ് കോഹ്ലിയോട് നന്ദി പറഞ്ഞിരിക്കുന്നത്. ‘കുറച്ച് ക്രിക്കറ്റ് നിയമങ്ങളൊക്കെ പഠിക്കാന്‍ സമയമായിരിക്കുന്നു. ആര്‍സിബി ജേഴ്സി അയച്ചു തന്നതിന് സുഹൃത്തായ വിരാട് കോലിയോട് നന്ദി പറയുന്നു. ഇനി നിങ്ങളുടെ ഊഴമാണ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്സി ധരിക്കാന്‍.’ – പെപ് ഗ്വാര്‍ഡിയോള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പെപ്പും കോഹ്ലിയും തമ്മിലുള്ള ബന്ധത്തിന് തുടക്കം കുറിച്ചത് അവര്‍ കഴിഞ്ഞ കൊല്ലം നടത്തിയ ഒരു ഓണ്‍ലൈന്‍ വീഡിയോ സംഭാഷണമാണ്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് കഴിഞ്ഞ വര്‍ഷം വിരാട് കോഹ്ലിയും പെപ് ഗ്വാര്‍ഡിയോളയും തമ്മില്‍ പ്യൂമ ഇന്ത്യ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ ആശയവിനിമയം നടത്തിയിരുന്നു.ഇതില്‍ സ്റ്റേഡിയങ്ങളില്‍ ആരാധകരില്ലാതെ നടക്കുന്ന മത്സരങ്ങള്‍ സൗഹൃദ മത്സരങ്ങളെ പോലെയാണ് എന്നും ഇപ്പോഴത്തെ അവസ്ഥയില്‍ വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഇങ്ങനെ കളിക്കുന്നതെന്നും ആരാധകര്‍ വൈകാതെ സ്റ്റേഡിയങ്ങളില്‍ തിരിച്ചെത്തട്ടെയെന്നും പെപ് അന്ന് പറഞ്ഞിരുന്നു.
–
പെപ്പിന്‍്റെ അതേ അഭിപ്രായം പങ്കുവെച്ച കോലി കാണികളില്ലാതെ ഐ പി എല്‍ മത്സരങ്ങളില്‍ കളിക്കേണ്ടി വരുന്നത് അവയുടെ ആവേശം ചോര്‍ത്തിക്കളയുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.അന്നത്തെ സംഭാഷണത്തിനിടയില്‍ ക്രിക്കറ്റ് എന്ന കളിയെ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ടും സിറ്റി പരിശീലകന്‍ വ്യക്തമാക്കിയിരുന്നു. ഏതായാലും ടീമുകളെ ഫുട്ബോള്‍ പഠിപ്പിക്കുന്ന ആശാനെ ഇത്തിരി ക്രിക്കറ്റ് പഠിപ്പിക്കാനുള്ള ശ്രമം എന്ന നിലയില്‍ ആവും കോഹ്ലി തന്‍്റെ ടീമിന്‍്റെ ജേഴ്സി അയച്ചു കൊടുത്തതെന്നു വേണം കരുതാന്‍