ഈദ് മതസൗഹാർദ്ദ സമ്മേളനവും റംസാൻ ഭക്ഷ്യക്കിറ്റ് വിതരണവും, ഇഫ്താർ സംഗമവും

ഈദ് മതസൗഹാർദ്ദ സമ്മേളനവും റംസാൻ ഭക്ഷ്യക്കിറ്റ് വിതരണവും, ഇഫ്താർ സംഗമവും

0

തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി ഗവ: ഭിന്നശേഷി വനിതാ സദനത്തിൽ സംഘടിപ്പിച്ച ഈദ് മതസൗഹർദ്ദ റംസാൻ ഭക്ഷ്യക്കിറ്റ് വിതരണവും, ഇഫ്താർ സംഗമവും,ജമാഅത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വ. എ.എം.കെ. നൗഫൽ ഉദ്ഘാടനം ചെയ്തു.

ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ പനച്ചമൂട് ഷാജഹാൻ ആമുഖ പ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, ചീഫ് കോഓർഡിനേറ്റർ എം. എച്ച്. സുലൈമാൻ കൃതജ്ഞതയും പറഞ്ഞു. സൂപ്രണ്ട് ആസിയ, ഡോ. ഷാനവാസ്, ഷംസ്ആബ്ദീൻ, , എം.കെ. സൈനുലാബ്ദ്ദീൻ,ചന്ദ്രമതി, യാസ്മിൻ സുലൈമാൻ, സമീർ കെ. തങ്ങൾ, എം. എസ്. ഗാലിഫ്, ലൈലബീഗഠ,ആദർശ് ഷാനവാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.വനിതാ സദനത്തിലെയും,മഹിളാ മന്ദിരത്തിലെയും അന്തേ വാസികൾക്കൊപ്പം ഇഫ്താർ സംഗമവും നടത്തി.

You might also like
Leave A Reply

Your email address will not be published.