കടലിലെ വിഷജീവിയായ ജെല്ലിഫിഷ് എറണാകുളം, ആലപ്പുഴ കായലുകളിലും നിറയുന്നു

0

തൊട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന ക്രാമ്ബിയോനെല്ല ഓര്‍സിനി, അക്രോമിറ്റസ് ഫ്ളജല്ലേറ്റസ് തുടങ്ങിയ ഇനങ്ങളെയാണ് കണ്ടെത്തിയത്. കരിപ്പെട്ടി ചൊറി എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ വിഷം മനുഷ്യന്റെ ഹൃദയം, നാഡീവ്യവസ്ഥ, കോശങ്ങള്‍ എന്നിവയെ ബാധിക്കും.വിഷം ശരീരത്തില്‍ അതിവേഗം വ്യാപിക്കും. വടക്കന്‍ ജില്ലകളിലെ കായലുകളില്‍ ഇവ നേരത്തെ കണ്ടെത്തിയിരുന്നു. കടല്‍ചൊറിയെന്ന് വിളിക്കുന്ന ജെല്ലി ഫിഷിന്റെ സാന്നിദ്ധ്യം കായലിലെ മത്സ്യബന്ധനത്തിന് വെല്ലുവിളിയാകും. ഇതിനെ കണ്ടാല്‍ പഞ്ഞിക്കെട്ട് ഒഴുകുന്നതുപോലെ തോന്നും. ഒറ്റയ്‌ക്കും കൂട്ടായും കാണാം. രണ്ടു വര്‍ഷം വരെ ആയുസ് ഉണ്ടാവും.പൂര്‍ണ വളര്‍ച്ചയെത്തിയ ജെല്ലി ഫിഷിന് ഒന്നരക്കിലോ ആണ് തൂക്കം.
കേരളത്തിന്റെ തീരക്കടലില്‍ കണ്ടെത്തിയ ജെല്ലി ഫിഷുകള്‍ മാരകവിഷം ഇല്ലാത്തവയാണ്. എങ്കിലും തൊട്ടാല്‍ ചൊറിച്ചിലും വീക്കവും ഉണ്ടാകും. കേരളത്തില്‍ 20ഓളം വകഭേദങ്ങള്‍ ഉണ്ട്. അതേസമയം
ഇന്തോ,​ പസഫിക് സമുദ്രങ്ങളുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഇവ അതീവ വിഷമുള്ള സമുദ്രജീവികളിലൊന്നാണ്.കുട പോലുള്ള ഉടലും അതില്‍ നിന്ന് 15 സെന്റിമീറ്ററോളം നീളമുള്ള ടെന്‍ഡക്കിളുകളും ഉണ്ട്. ടെന്‍ഡക്കിളിലെ കൂര്‍ത്ത മുന ഉപയോഗിച്ചാണ് വിഷം കുത്തിവയ്ക്കുന്നത്. ഇരപിടിക്കാന്‍ പ്രകൃതി നല്‍കിയ വിഷമാണിത്. 24 കണ്ണുണ്ട്.കായലുകളില്‍ ഇവ അതിവേഗം വ്യാപിക്കും. കാറ്റ്, വേലിയേറ്റം,​ ഉപരിതല പ്രവാഹങ്ങള്‍, ജലത്തിന്റെ താപനില, ലവണാംശം, ജലത്തിന്റെ ഗുണം കുറയുക തുടങ്ങി നിരവധി കാരണങ്ങളുണ്ട്. കടലാമകളുടെയും, പുഴയാമകളുടെയും നശീകരണവും ജെല്ലി ഫിഷിന്റെ വര്‍ദ്ധനയ്‌ക്ക് ഇടയാക്കും.ആലപ്പുഴയിലെ പെരുമ്ബളം പഞ്ചായത്തിന്റെ പക്ഷി സര്‍വേയ്ക്കിടെ പെരുമ്ബളം ബോട്ടുജെട്ടിക്ക് സമീപം ജെല്ലി ഫിഷിനെ കണ്ടെത്തിയെന്ന് സര്‍വേയില്‍ പങ്കെടുത്ത പക്ഷിനിരീക്ഷകനും സയന്‍സ് അദ്ധ്യാപകനും ഫോട്ടോഗ്രാഫറുമായ പി.ആര്‍. രാജീവ് പറഞ്ഞു. രണ്ടുവട്ടം കൂടി ഇവിടെ ഇതിനെ കണ്ടെത്തി.

You might also like

Leave A Reply

Your email address will not be published.