ഒരു സീസണിെന്റ ഇടവേളക്കുശേഷം ഇന്ത്യന്‍ മണ്ണില്‍ തിരികെയെത്തിയ 14ാമത് എഡിഷന് നാളെ ചെന്നൈയില്‍ തുടക്കം. നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സും കന്നിക്കിരീടത്തിന് ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് പോരാട്ടം.ചെന്നൈ, മുംബൈ, അഹ്മദാബാദ്, ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത എന്നീ ആറു നഗരങ്ങളിലായാണ് മത്സരം. ആദ്യ ഘട്ടത്തിലെ 20 മത്സരങ്ങള്‍ക്ക് മുംബൈ, ചെന്നൈ വേദികള്‍ ഇടവിട്ട് ആതിഥേയത്വം വഹിക്കും.കടുത്ത നിയന്ത്രണങ്ങളും പഴുതടച്ച ബയോബബ്ള്‍ സുരക്ഷയും ഒരുക്കിയാണ് ടീമുകള്‍ ഒരുങ്ങുന്നത്. നേരേത്ത റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസിെന്റ ടെന്‍ഷനെല്ലാം മാറി.ഏറ്റവും ഒടുവില്‍ ബംഗളൂരുവിെന്റ മലയാളി ഓപണര്‍ ദേവ്ദത്ത് പടിക്കല്‍ കോവിഡ് മുക്തി നേടി ടീമിനൊപ്പം ചേര്‍ന്നു.