ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കി പുറത്തിറങ്ങുന്ന ഒരു താത്വിക അവലോകനം ടീസര്‍ പുറത്തുവിട്ടു

0

ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം പുറത്തിറങ്ങുന്നത്. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ മാരാരാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.ഛായാഗ്രഹണം വിഷ്ണു നാരായണന്‍, കൈതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ.കെ. രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കര്‍ മഹാദേവന്‍, മധു ബാലകൃഷ്ണന്‍, ജോസ് സാഗര്‍, രാജലക്ഷ്മി എന്നിവരാണ് ഗായകര്‍.പശ്ചാത്തല സംഗീതം- ഷാന്‍ റഹ്‌മാന്‍, എഡിറ്റിങ്- ലിജോ പോള്‍. പ്രോജക്‌ട് ഡിസൈന്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്സാ കെ. എസ്തപ്പാന്‍, കല- ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം- അരവിന്ദന്‍, സ്റ്റില്‍സ്- സേതു. സിനിമ ഉടന്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.