റൊണാള്‍ഡോയ്ക്ക് തകര്‍പ്പന്‍ ഹാട്രിക്ക്

0

റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ കാഗ്ലീയരിക്കെതിരെ യുവന്റസിന് 3-1 ന്റെ ഉജ്ജ്വല വിജയം. ഇന്നലെ നടന്ന സീരീ എ മല്‍സരത്തിലാണ് റൊണാള്‍ഡോ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചത്. ഇതോടെ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തം പേരിലാക്കി.റൊണാള്‍ഡോയുമായി കരറൊപ്പിട്ടത് യുവന്റസിന് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന് മുന്‍ യുവന്റസ് പ്രസിഡന്റായിരുന്ന ജിയോവന്നി കൊബോളി ഗിഗ്ലി ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുള്ള ചുട്ട മറുപടിയായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക്ക് പ്രകടനം. കളി തുടങ്ങി 32 മിനുട്ട് ആയപ്പോഴേക്കും താരം ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. യുവന്റസ് സീരീ എ മല്‍സരത്തിലെ പോയിന്റ് ടേബിളില്‍ 90 പോയിന്റോടെ ഒന്നാമതായി തുടരുന്നു. -ഹാട്രിക്കിലൂടെ 770 ഗോളുകളാണ് താരം തന്റെ കരിയറില്‍ കൂട്ടിച്ചേര്‍ത്തത്. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ ഇന്നലെ മറികടന്നത്. മത്സരശേഷം റൊണാള്‍ഡോ പെലേയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. 767 ഗോളുകളായിരുന്നു പെലെയുടെ സമ്ബാദ്യം.
സഹകളിക്കാര്‍ക്കും എതിരാളികള്‍ക്കും ലോകമെമ്ബാടുമുള്ള തന്റെ ആരാധകര്‍ക്കും റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചു.റൊണാള്‍ഡോ തന്റെ ക്ലബ്‌ കരിയറില്‍ 668 ഗോളുകളാണ് നേടിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 118ഉം റയല്‍ മാഡ്രിഡിന് വേണ്ടി 450ഉം, യുവന്റസിനു വേണ്ടി 95ഉം, സ്പോര്‍ട്ടിങ്ങ് ലിസ്ബന് വേണ്ടി അഞ്ചും ഗോളുകള്‍ താരം നേടി. കൂടാതെ പോര്‍ച്ചുഗലിന് വേണ്ടി 102 ഗോളുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്. മൂന്ന് തവണ ലോകകപ്പ് ചാമ്ബ്യനായ പെലെ തന്റെ കരിയറില്‍ 767 ഗോളുകളാണ് നേടിയിരിക്കുന്നത്. അനൗദ്യോഗിക മത്സരങ്ങളടക്കം ആയിരത്തിന് മുകളില്‍ ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. തന്റെ റെക്കോര്‍ഡ് മറികടന്ന റൊണാള്‍ഡോയെ പ്രശംസിച്ചുകൊണ്ട് പെലെയും രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെയാണ് പെലെയും അഭിനന്ദനം അറിയിച്ചത്ഔ ദ്യോഗിക മത്സരങ്ങളില്‍ തന്റെ റെക്കോര്‍ഡ് മറികടന്നതില്‍ അഭിനന്ദനം അറിയിക്കുന്നുവെന്നും, ഈ അവസരത്തില്‍ കെട്ടിപ്പിടിച്ചുകൊണ്ട് സ്നേഹം അറിയിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും പെലെ പോസ്റ്റിലൂടെ അറിയിച്ചു. അതിനു പകരമായി രണ്ടുപേരും ഒരുമിച്ചുള്ള മുന്‍പെടുത്ത ഒരു ഫോട്ടോയും താരം പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.മുന്‍ ബ്രസീലിയന്‍ ഫോര്‍വേഡ് റൊമേരിയോയും അനൗദ്യോഗിക മത്സരങ്ങള്‍ ഉള്‍പ്പെടെ കരിയറില്‍ 1000 ഗോളുകള്‍ നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ചില സ്രോതസുകള്‍ പറയുന്നത് ഓസ്ട്രിയന്‍ താരം ജോസഫ് ബിക്കാനാണ് ഏറ്റവും മുന്നിലെന്നാണ്. ചെക്ക് നാഷണല്‍ ഫുട്ബോള്‍ ടീം പറയുന്നത് ഔദ്യോഗിക മത്സരങ്ങളിലും 821 ഗോളുകളോടെ ജോസഫ് ബിക്കാനാണ് ഗോള്‍ വേട്ടയില്‍ ഒന്നാമതെന്നാണ്.

You might also like

Leave A Reply

Your email address will not be published.