മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ്’ മാര്‍ച്ച്‌ പതിനൊന്നിന് തിയേറ്ററുകളിലേക്ക്

0

ഇപ്പോഴിതാ, മാര്‍ച്ച്‌ പതിനൊന്നിന് ദി പ്രീസ്റ്റ് തിയേറ്ററുകളിലേക്ക് എത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ‘ദി പ്രീസ്റ്റ്’ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനി, ആര്‍‌ഡി ഇല്ല്യൂമിനേഷന്‍സ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണന്‍ ബി, വി എന്‍ ബാബു എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.ഒരു മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ദി പ്രീസ്റ്റില്‍ അഭിനേതാക്കളായ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

You might also like

Leave A Reply

Your email address will not be published.