ഇന്ന് രാവിലെ 11 മണിക്ക് പെരുമ്ബടപ്പ് ബ്ലോക്ക് ഓഫീസിലാണ് ഫിറോസ് കുന്നംപറമ്ബില്‍ പത്രിക സമര്‍പ്പിച്ചത്.പത്രികാസമര്‍പ്പണത്തിന് മുമ്ബ് ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫിറോസ് കുന്നംപറമ്ബില്‍ സന്ദര്‍ശിച്ചിരുന്നു. തവനൂരിലേക്ക് പോകുന്നതിനു മുന്‍പ് രാത്രിയാണ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട് വീട്ടിലെത്തി കുന്നംപറമ്ബില്‍ കണ്ടത്.ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്ബെ തവനൂരില്‍ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്ബില്‍ രംഗത്ത് വന്നിരുന്നു. എടപ്പാള്‍ വട്ടംകുളത്ത് നിന്നാരംഭിച്ച യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണി നിരന്നു. ഫിറോസിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പരസ്യപ്രതികരണങ്ങള്‍ അവസാനിച്ചിട്ടുണ്ട്.തവനൂരിലെ ഫിറോസ് കുന്നംപറമ്ബിലിന്‍റെ എതിരാളിയും സിറ്റിങ് എംഎല്‍എയുമായ മന്ത്രി കെ.ടി. ജലീല്‍ തിങ്കളാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.