ടി20: കോഹ്ലിയോ, രോഹിത്തോ? പരമ്ബരയില്‍ ആരാകും ആദ്യം ചരിത്രനേട്ടത്തില്‍ എത്തുക

0

ഐസിസിയുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തുളള ടീമുകളുടെ പോരാട്ടം ഏറെ വാശിയേറിയതാകും. പരമ്ബരയിലെ ആദ്യ മത്സരത്തിന് അഹമ്മദാബാദില്‍ ഇറങ്ങുമ്ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത്തും ഒരു ചരിത്ര നേട്ടത്തിന് അരികില്‍ കൂടിയാണ്. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ആദ്യമായി 3,000 റണ്‍സ് തികയ്ക്കുന്ന താരമാകാന്‍ കോഹ്ലിക്ക് ഇനി 72 റണ്‍സ് കൂടി നേടിയാല്‍ മതിയാകും. 85 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നായി 2,928 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റനുളളത്. ഇതില്‍ 25 അര്‍ദ്ധ സെഞ്ചുറികള്‍ കൂടി ഉള്‍പ്പെടുന്നു. 50.48 ആണ് കോഹ്ലിയുടെ ആവറേജ്.അന്താരാഷ്ട്ര ടി20 റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുളളത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയാണ്. രോഹിത്തിന് 3,000 ക്ലബ്ബില്‍ എത്താന്‍ 161 റണ്‍സ് കൂടി വേണം. നിലവില്‍ 2,839 റണ്‍സാണ് രോഹിത്തിനുളളത്. മൂന്നാമത് മാര്‍ട്ടിന്‍ ​ഗപ്റ്റില്‍ (2,773 റണ്‍സ്). ആരോണ്‍ ഫിഞ്ച് (2,346 റണ്‍സ്), ഷൊയ്ബ് മാലിക്ക് (2,335 റണ്‍സ്) എന്നിവരാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍.അഹമ്മദാബാദിലെ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ആദ്യ മത്സരം അരങ്ങേറുക. രാത്രി 7 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും തല്‍സമയം കാണാനാകും. കേരളത്തിന്റെ കെ.എന്‍ അനന്തപത്മനാഭന്‍ ഈ മത്സരത്തില്‍ ഫീല്‍ഡ് അംപയറായി ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുമെന്ന പ്രത്യേകതയുമുണ്ട്.

You might also like

Leave A Reply

Your email address will not be published.