എ​ന്‍റെ ഏ​റ്റ​വും വ​ലി​യ, മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ ; പേ​ളി മാ​ണി

0

ചെ​റു​താ​യി​രു​ന്ന​പ്പോ​ള്‍ ഞാ​നെ​പ്പോ​ഴും ഡാ​ഡി​യു​ടെ കു​ഞ്ഞാ​യി​രു​ന്നു.കാ​ര​ണം എ​ന്‍റെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഡാ​ഡി എ​പ്പോ​ഴും യേ​സ് പ​റ​യു​മാ​യി​രു​ന്നു.മ​മ്മി കു​റ​ച്ചു ക​ര്‍​ക്ക​ശ​ക്കാ​രി​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്രാ​യ​മാ​കും തോ​റും ഞാ​ന്‍ മ​മ്മി​യു​ടെ കു​ട്ടി​യാ​കാ​ന്‍ തു​ട​ങ്ങി. മ​മ്മി​യോ​ട് എ​ന്തും പ​റ​യാ​മെ​ന്നും മ​മ്മി എ​ന്നെ ജ​ഡ്ജ് ചെ​യ്യി​ല്ലെ​ന്നും എ​നി​ക്ക​റി​യാം.ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ഒ​രു ടീ​മാ​ണ്. എ​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തും ഏ​റ്റ​വും വ​ലി​യ ശ​ക്തി​യും മ​മ്മി​യാ​ണ്. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യും എ​ന്നാ​ല്‍ ഏ​റ്റ​വും നി​ശ​ബ്ദ​യും മ​മ്മി ത​ന്നെ.എ​ന്‍റെ മ​ക്ക​ള്‍​ക്ക് എ​ന്‍റെ അ​മ്മ​യെ പോ​ലെ ഒ​ര​മ്മ​യാ​കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഒ​രു കു​ട്ടി​ക്ക് ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച അ​മ്മ​യാ​ണ് എ​ന്‍റെ മ​മ്മി.-പേ​ളി മാ​ണി

You might also like

Leave A Reply

Your email address will not be published.