ലബാര്‍ മേഖല ക്ഷീര കര്‍ഷക സഹകാരി അവാര്‍ഡ് നേടിയ വയനാട് സ്വദേശി കെ. റഷീദ് കാര്‍ഷിക സംരംഭത്തില്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ഉത്തമ മാതൃക
പക്ഷാഘാതം പിടിപെട്ടു അനങ്ങാന്‍ പോലും കഴിയാതെ ഒരുവര്‍ഷം കിടപ്പിലായ റഷീദ് ഉയിര്‍ത്തെഴുന്നേറ്റാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.ഫാറൂഖ് കോളജ് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 12 വര്‍ഷമായി കല്പറ്റ ഗവ. കോളജിനടുത്ത ചുണ്ടപ്പാടിയിലെ ഫാമില്‍ സജീവമാണ്. 15 ഏക്കര്‍ വരുന്ന ഫാമില്‍ പശുവളര്‍ത്തല്‍ മാത്രമല്ല, വിപുലമായ മത്സ്യ വളര്‍ത്തുകേന്ദ്രവും ജൈവ പച്ചക്കറി തോട്ടവുമുണ്ട്.കാര്‍ഷിക മേഖലയില്‍ ആദ്യമായല്ല റഷീദിനെ തേടി അവാര്‍ഡ് എത്തുന്നത്. 2016ല്‍ ക്ഷീര കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ്, 2017ല്‍ ജൈവ കര്‍ഷക ജില്ല അവാര്‍ഡ്, ക്ഷീര കര്‍ഷക ജില്ല അവാര്‍ഡ്, 2020ല്‍ മികച്ച മത്സ്യ കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടി.18 വര്‍ഷത്തിലധികം പ്രവാസ ജീവിതം നയിച്ചു. 2018ല്‍ പക്ഷാഘാതം പിടിപെട്ടു ശരീരം തളര്‍ന്നു. ഒരു വര്‍ഷത്തോളം അനങ്ങാന്‍പോലും വയ്യാതെ കിടപ്പിലായി.വിദഗ്ധചികിത്സക്ക് ശേഷം ഫാമിലെത്തിയ റഷീദ് അഞ്ചു ജീവനക്കാരോടൊപ്പം കാര്‍ഷിക രംഗത്തു സജീവമായി.ഫാമില്‍ വിവിധയിനങ്ങളില്‍ പെട്ട 75 പശുക്കളുണ്ട് റഷീദിന്. ദിവസം ശരാശരി 850ലിറ്റര്‍ പാല് ലഭിക്കും. തരിയോട് ക്ഷീര സംഘത്തിലാണ് വില്‍ക്കുന്നത്.ചാണകം ഉണക്കി പുറത്തു വില്‍ക്കും. രണ്ടേക്കറിലാണ് മത്സ്യകൃഷി. ജൈവ പച്ചക്കറിയും കൃഷി ചെയ്യുന്നു. തൈര്, നെയ്യ് എന്നിവയും ഉണ്ടാക്കി വില്‍ക്കാറുണ്ടായിരുന്നു. അസുഖം വന്നതിനു ശേഷം പാല് വില്പന മാത്രമായി.ചെറുപ്പത്തില്‍ വീട്ടില്‍ പശുക്കളുണ്ടായത് റഷീദിന് പ്രചോദനമായി. സ്കൂളില്‍ പോകുമ്ബോള്‍ പാല് പാത്രവുമായാണ് പോകാറ്. ഭാര്യ സലീന. മക്കളായ മുഹമ്മദ് സാദും, മുഹമ്മദ് സയാനും, അലി ഹംദാനും രാമനാട്ടുകരയിലാണ് താമസം.