ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. വാക്സിന് ഉപയോഗിക്കുന്നതിനും ഇറക്കുമതിക്കും അംഗീകാരത്തിനും നല്കിയ ഡേറ്റയുടെ അടിസ്ഥാനത്തിലാണിത്. അംഗീകാരത്തിെന്റ അടിസ്ഥാനത്തില്‍ സൗദിയിലെ ആരോഗ്യ അധികാരികള്‍ ആസ്ട്രസെനക വാക്സിന് അതിെന്റ മാനദണ്ഡങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. ഉപയോഗിക്കും മുമ്ബ് രാജ്യത്തേക്ക് വരുന്ന ഒാരോ ഷിപ്പിങ് സാമ്ബ്ളുകളും അതോറിറ്റി പരിശോധിക്കും. വാക്സിനുകളുടെ ഉപയോഗം അംഗീകരിക്കുന്നതിന് ശാസ്ത്രീയ സംവിധാനമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെയും പഠനങ്ങളിലൂടെയും വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം, ഉല്പാദനത്തിെന്റ ഗുണനിലവാരവും ഉല്പന്ന സ്ഥിരതയും കാണിക്കുന്ന ശാസ്ത്രീയ ഡേറ്റ എന്നിവ പഠനവിധേയമാക്കുന്നുണ്ട്. ഉല്പാദനഘട്ടങ്ങള് പരിശോധിക്കുന്നതോടൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച ജി.എം.പി തത്ത്വങ്ങള്‍ പ്രയോഗിക്കുന്നതിലെ കമ്ബനിയുടെ പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നുണ്ട്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ പ്രത്യേക വിദഗ്ധരുമായും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിന് നിരവധി മീറ്റിങ്ങുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അതോറിറ്റിയും ക്ലിനിക്കല്‍ പഠന ശാസ്ത്ര ഉപദേശക സംഘവും സമര്‍പ്പിച്ച അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്കാന് നിര്‍മാതാവും അതിെന്റ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്നും അതോറിറ്റി പറഞ്ഞു. കോവിഡ് വാക്സിനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അതോറിറ്റി പ്രത്യേക പാത വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൂര്‍ത്തിയായ ഫയലുകള്‍ സമര്‍പ്പിക്കുകയും അവ അവലോകനം ചെയ്യുകയും ചെയ്യുക എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില വാക്സിനുകള്‍ ഇപ്പോഴും ക്ലിനിക്കല്‍ പഠനത്തിെന്റ ഘട്ടത്തിലാണ്. അവയുടെ ഡേറ്റ പൂര്‍ത്തിയായിട്ടില്ല. അതോറിറ്റിയുടെ സംവിധാനം വാക്സിനുകള്‍ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുന്നു. ഏതെങ്കിലും വാക്സിന് അംഗീകാരം നല്കിയാല് അത് സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും അതോറിറ്റി പറഞ്ഞു.