ബൈഡന് ഭരണകൂടത്തിന്റെ ആദ്യ ആക്രമണമാണിത്. ഇറാഖിലെ യുഎസിനും സഖ്യസേനയ്ക്കും എതിരായ ആക്രമണത്തിന് മറുപടിയായാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു.ഭീകരരുടെ ഒന്നിലധികം കേന്ദ്രങ്ങള്‍ തകര്‍ത്തതായി പെന്റഗണ്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഭീകര സംഘടന അറിയിച്ചു. എന്നാല്‍ കുറഞ്ഞത് 22 പേരെങ്കിലും മരിച്ചതായാണ് അനൗദ്യോഗിക വിവരം. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണം.