ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെ അബൂദബി അല്‍ ഗുറം കോര്‍ണിഷ് വീണ്ടും തുറന്നു
അബൂദബി: കണ്ടല്‍ക്കാടുകളാല്‍ നിബിഡമായ കനാലിനു സമീപം 3.5 കിലോമീറ്റര്‍ ഷെയ്ഡ് നടപ്പാതകളും സൈക്ലിങ് ട്രാക്കുകളും വ്യായാമ സ്ഥലങ്ങളും 300ലധികം കാറുകളുടെ പാര്‍ക്കിങ് സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണ് പുനര്‍ നിര്‍മിച്ച അല്‍ ഗുറം കോര്‍ണിഷ്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ കാല്‍നടക്കും വിനോദങ്ങള്‍ക്കും മറ്റും ജനങ്ങള്‍ താവളമാക്കിയിരുന്ന ഈ കോര്‍ണിഷിലെ പഴയ കോണ്‍ക്രീറ്റ് കനോപ്പികള്‍ നിലനിര്‍ത്തിയാണ് പുനര്‍നിര്‍മിച്ചത്.നവീകരിച്ച കളിസ്ഥലങ്ങള്‍, ജലധാരകള്‍, പച്ചപ്പ് എന്നിവയോടെയാണ് മാന്‍ഗ്രൂവ് കാടുകള്‍ക്ക് എതിര് ഭാഗത്തായുള്ള കോര്‍ണിഷ് റോഡ്. 2019ല്‍ അബൂദബിയുടെ പ്രധാന പാതകളിലൊന്നായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് വീതികൂട്ടുന്നതിെന്റ ഭാഗമായാണ് ഈ കോര്ണിഷിെന്റ പുനര്‍നിര്‍മാണവും ആരംഭിച്ചത്. ഡോള്‍ഫിന്‍ പാര്‍ക്കു മുതല്‍ ഈസ്റ്റേണ്‍ മംഗ്രോസ് ഹോട്ടല്‍ വരെ ബന്ധിപ്പിക്കുന്നതാണ് അല്‍ ഗുറം കോര്‍ണിഷ് നടപ്പാത.