മസ്കത്ത് ഗവര്‍ണറേറ്റില്‍ ഏഴിടത്താണ് വാക്സിന് ലഭ്യമാവുക. മസ്കത്ത് ഗവര്‍ണറേറ്റില്‍ റൂവി ഹെല്‍ത്ത് സെന്റര്‍, മസ്കത്ത് ഹെല്‍ത്ത് സെന്റര്‍, ബോഷര്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഖുവൈര്‍ നോര്‍ത്ത് ഹെല്‍ത്ത് സെന്റര്‍, സീബിലെ ഹയ് അല്‍ ജമാ ഹെല്‍ത്ത് സെന്റര്‍, അസൈബ ഹെല്‍ത്ത് സെന്റര്‍, അല്‍ വതയ്യ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് വാക്സിന് ലഭിക്കുക. അസൈബയും അല്‍ വതയ്യയും ഒഴിച്ചുള്ള സ്ഥലങ്ങളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴരമുതല്‍ രാത്രി എട്ടരവരെ വാക്സിന് സ്വീകരിക്കാം.അവധി ദിവസങ്ങളില്‍ രാവിലെ ഒമ്ബതര മുതല്‍ വൈകീട്ട് മൂന്നര വരെയാണ് വാക്സിനേഷന്. അസൈബ, അല്‍ വതയ്യ എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴര മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് വാക്സിനേഷന് നടക്കുക. 65 വയസ്സിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇൗ ഘട്ടത്തില്‍ വാക്സിന് എടുക്കാവുന്നതാണ്. ആരോഗ്യവാന്മാരാണോ, ഗുരുതര രോഗബാധിതരാണോ തുടങ്ങിയ വേര്‍തിരിവുകളില്ലാതെ വാക്സിന് ലഭിക്കുന്നതാണ്. ഫൈസര്‍ വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസായി ആസ്ട്രസെനക സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.