കോവിഡ് പ്രതിസന്ധിയും അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് പാര്‍ലമെന്റിെന്റ പ്രത്യേക സമ്മേളനം ചൊവ്വാഴ്ച ചേരും
പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചതാണിത്. എം.പിമാരോട് തിങ്കളാഴ്ച പി.സി.ആര് പരിശോധന നടത്തി കോവിഡ് മുക്തമാണെന്ന് തെളിയിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ച് കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും നിലവിലെ അവസ്ഥയും വിശദീകരിക്കും. വരുംദിവസങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.