കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 386 പേര്‍ക്കെതിരെ നടപടി

0

ഖത്തർ: രാജ്യത്ത് കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം അധികൃതർ ശക്തമാക്കിയതിന്റെ ഭാഗമായി 386 ലംഘനങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിയമലംഘനങ്ങൾ നടത്തിയതിനാൽ ഉദ്യോഗസ്ഥർ അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.പരസ്യമായി മാസ്ക് ധരിക്കാത്തതിന് 337 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 44 വാഹനങ്ങളിൽ അനുവദനീയമായ പരിധി ലംഘിച്ചതായി കണ്ടെത്തി. ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാല് പേർക്കാണ് പരമാവധി ഒരു വാഹനത്തിൽ യാത്ര ചെയ്യാവുന്നത്. സാമൂഹിക അകലം പാലിക്കാത്തതിന് 2 പേരെയും എഹ്തേരാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് 3 പേരെയും മന്ത്രാലയം റഫർ ചെയ്തു.
ഇത് വരെ മാസ്‌ക് ധരിക്കാത്തതിന് 14,169 പേരെയും ഒരു വാഹനത്തിനുള്ളിലെ ആളുകളുടെ പരിധി പാലിക്കാത്തതിന്റെ പേരിൽ 568 പേരെയും പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്തിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.