വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിനു വേണ്ടി വിഴിഞ്ഞം തുറമുഖത്തു ബെര്‍ത്ത് നിര്‍മാണം നടത്തി വന്ന കരാര്‍ കമ്ബനി നിര്‍മാണത്തില്‍ നിന്നു പിന്‍ വാങ്ങുന്നതായി സൂചന
നിര്‍മാണത്തിനു തടസ്സമുണ്ടാക്കിമുങ്ങിക്കിടക്കുന്ന ടഗ് നീക്കാത്തതും പണി നീളുന്നത് വലിയ സാമ്ബത്തിക നഷ്ടമുണ്ടാക്കുന്നു എന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് കരാറില്‍ നിന്നു പിന്മാറുന്നതെന്നു കൊച്ചി കേന്ദ്രമായുള്ള കമ്ബനി അധികൃതര്‍ പറഞ്ഞു.ഇതേ തുടര്‍ന്ന് നിര്‍മാണ സാമഗ്രികള്‍ മാറ്റിത്തുടങ്ങി. ഇതോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ബെര്‍ത്ത് നിര്‍മാണം ഉടനെങ്ങും പൂര്‍ത്തിയാവില്ലെന്നു ഉറപ്പായി. 70 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയും ഉള്ള ബെര്‍ത്തിനു 52 പൈലുകള്‍(കോണ്‍ക്രീറ്റ് തൂണുകള്‍) ആണ് വേണ്ടത്. ഇതുവരെ 24 എണ്ണം മാത്രമേ പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. തുടര്‍ന്നു പൈല്‍ വാര്‍ക്കുന്നത് ടഗ് മുങ്ങിക്കിടക്കുന്ന സ്ഥലത്താണ്. രണ്ടു വര്‍ഷത്തിലേറെ മുന്‍പാണ് ടഗ് മുങ്ങിയത്.നിര്‍മ്മാണത്തില്‍ വലിയ തോതില്‍ സാമ്ബത്തിക നഷ്ടം ഉണ്ടാക്കുന്നു എന്ന് കരാര്‍ കമ്ബനി അധികൃതര്‍ വ്യക്തമാക്കി .