വാനനിരീക്ഷകരേ, ഞായറാഴ്ച ഈ അസുലഭ ഗ്രഹസംഗമം കാണാന്‍ മറന്നേക്കരുത്!

0

അറബ് മേഖലയില്‍ പ്രത്യക്ഷമാകുന്ന ഗ്രഹങ്ങളുടെ സംഗമത്തില്‍ സൗരയൂഥത്തിലെ വ്യാഴം, ശനി, ബുധന്‍ (ജുപിറ്റര്‍, സാറ്റണ്‍, മെര്‍ക്കുറി) ഗ്രഹങ്ങള്‍ അടുത്തടുത്തായി പ്രത്യക്ഷപ്പെടും.ത്രികോണാകൃതിയില്‍ സംഗമിക്കുന്ന ഗ്രഹത്രയത്തെ സൗദിയുടെ മണ്ണില്‍ നിന്നും ദര്‍ശിക്കാം. ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എഞ്ചിന്‍ മജീദ് അബുസഹ്‌റ അറിയിച്ചതാണ് ഇക്കാര്യം.സൂര്യാസ്തമയത്തിന് ശേഷം നാല്‍പ്പത്തിയഞ്ച് മിനുട്ടുകള്‍ കഴിയുന്നതോടെ തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഗ്രഹത്രയ സംഗമം ദൃശ്യമാകും. വ്യാഴം, ശനി, ബുധന്‍ ഗ്രഹങ്ങള്‍ ചേര്‍ന്നുള്ള ത്രികോണമായിരിക്കും വാനത്ത് രൂപപ്പെടുകയെന്നാണ് സൗദി ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ പ്രവചനം.ഗ്രഹങ്ങളുടെ ത്രികോണ സംഗമം ബൈനോക്കുലറുകള്‍ ഉപയോഗിച്ച്‌ കാണാന്‍ കഴിയുമെന്നും സൊസൈറ്റി തലവന്‍ അബുസഹ്റ പറഞ്ഞു. ഗ്രഹങ്ങള്‍ മൂന്നും ഭൂമിയുടെ ചക്രവാളത്തിലേക്ക് താഴ്ന്നതായിരിക്കും പ്രത്യക്ഷപ്പെടുക. വ്യാഴം ഗ്രഹം ശനി ഗ്രഹത്തിന്റെ നേരേ മുകളിലായായിരിക്കും കാണപ്പെടുകയെന്നും അദ്ദേഹം വിശദീകരിച്ചു.

You might also like

Leave A Reply

Your email address will not be published.