ഒരു മാസത്തിനിടെ അഞ്ചാം തവണയാണ് വില കൂടുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്.കൊവിഡിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം കുറഞ്ഞതാണ് പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.80 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നതാണ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു.