മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് മലയാളം ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിച്ചു
മാര്‍ച്ച് 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിര്‍മാണം. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്.
മരക്കാര്‍ ലോ കോസ്റ്റ് ട്രെയിലര്‍; വൈറലായി ട്രോള്‍ വീഡിയോആന്റണി പെരുമ്ബാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്. കൂറ്റന്‍ വിഎഫ്‌എക്സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം. പോര്‍ചുഗീസുകാരും സാമൂതിരിയുടെ നാവിക സേനയുടെ പടനായകനായ കുഞ്ഞാലിമരക്കാറും തമ്മിലുള്ള കിടിലന്‍ യുദ്ധരംഗങ്ങളും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.