മക്കയില്‍ ഉംറ നിര്‍വ്വഹിക്കാനെത്തുന്നവര്‍ കോവിഡ് വാക്‌സിനെടുക്കുന്നത് ഉചിതമാകുമെന്ന് ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹറമില്‍ എല്ലാ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്. തീര്‍ത്ഥാടകര്‍ കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.ഉംറ നിര്‍വ്വഹിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍ നേരത്തെ തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് കൊറോണ വൈറസ് പടരാതിരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ മുന്‍കരുതല്‍ നടപടികളും, പ്രതിരോധ പ്രോട്ടോകോളുകളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഉംറക്ക് എത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും, സാമൂഹ്യ അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ മുന്‍കരുതലുകളും പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ജിദ്ദയില്‍ വെച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.