ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡുകളില് രാഷ്ട്രീയ വാര്ത്തകള്ക്കും പോസ്റ്ററുകള്ക്കും കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നു
രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ചര്ച്ചകളും ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമുകളില് കുറയ്ക്കുമെന്നും സിഇഒ സക്കര്ബര്ഗ് അറിയിച്ചു.രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള് ഉപയോക്താക്കള്ക്ക് പരിചയപ്പെടുത്തില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സാഹചര്യം മോശമായി നില്ക്കുന്ന അമേരിക്കയില് ഫേസ്ബുക്കിന് നിലവില് ഈ നിയന്ത്രണങ്ങളുണ്ട്.ചര്ച്ചകള് നടന്നുകൊണ്ടിരിക്കണം എന്നാണ് ഫേസ്ബുക്കിനുള്ളത്. എന്നാല് ഉപയോക്താക്കളില് നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കില് രാഷ്ട്രീയ ചര്ച്ചകള് കാണാന് അവര് ആഗ്രഹിക്കുന്നില്ല എന്നാണെന്നും സക്കര്ബര്ഗ് പറഞ്ഞു.