സംഘം മുന്‍പ് മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ച് കഴിച്ചിരുന്നതായാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. മാങ്കുളം മുനിപാറ കൊള്ളികൊളവില്‍ വിനോദ്, ബേസില്‍ ഗാര്ഡന് വി.പി. കുര്യാക്കോസ്, പെരുമ്ബന്‍കുത്ത് ചെമ്ബന്‍ പുരയിടത്തില്‍ സി.എസ്. ബിനു , മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന്‍ , വടക്കുംചാലില്‍ വിന്‍സന്റ് എന്നിവരാണ് നേരത്തെ മുള്ളന്‍പന്നിയെയും കൊന്നത്.കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിനോദിന്‍റെ വീട്ടില്‍നിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു.പി.കെ വിനോദിന്‍റെ കൃഷിയിടത്തില്‍ കെണി ഒരുക്കിയാണ് പുള്ളി പുലിയെ പിടികൂടിയത്. ആറ് വയസ് പ്രായമുള്ള പുലിയെയാണ് കഴിഞ്ഞ ബുധനാഴ്ച കെണിവെച്ച് പിടികൂടിയത്. 40 കിലോയോളം മാംസം ലഭിച്ചതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ 10 കിലോ ഇറച്ചി കറിവക്കുകയും ബാക്കി പുഴയില്‍ ഒഴുകിയെന്നും പ്രതികള്‍ മൊഴിനല്‍കി. പുലിയുടെ തോലും നഖവും പല്ലും വില്‍പ്പനക്ക് മാറ്റിയതിനുശേഷം ഇറച്ചി പാകം ചെയ്ത് കഴിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.