പാവങ്ങളുടെ ‘ലംബോര്‍ഗിനി’

0

തൊ​ടു​പു​ഴ: ഇ​ടു​ക്കി സേ​നാ​പ​തി കേ​ളം​കു​ഴ​യ്ക്ക​ല്‍ അ​ന​സി​ന്​ സ്വ​ന്തം വീട്ടുമു​റ്റ​ത്ത്​ ഇ​തു​പോ​ലൊ​രു കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന മോ​ഹം തോന്നി തുടങ്ങിയത് ന​ട​ന്‍ പൃ​ഥ്വി​രാ​ജി​െന്‍റ ലം​ബോ​ര്‍​ഗി​നി​യെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ കേട്ടപ്പോഴാണ് ​​.എന്നാല്‍ അ​മ്മ​യോ​ട്​ കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ക​യ​റി​ക്കി​ട​ക്കാ​ന്‍ വീ​ടാ​ണോ ​ കാ​റാ​ണോ വേ​ണ്ട​തെ​ന്നാ​യി​രു​ന്നു മ​റു​ചോ​ദ്യം. പിന്നീട് സ്വ​പ്​​നം കാ​ണാ​ന്‍ ക​ഴി​യാ​ത്ത വി​ല​യാ​ണെ​ന്ന​ത്​ കൊ​ണ്ട്​ ത​ന്നെ ഇ​തു​പോ​ലൊ​ന്ന്​ നി​ര്‍​മി​ച്ചാ​ലെ​ന്താ എ​ന്നാ​യി ചി​ന്ത.ഒ​ടു​വി​ല്‍ തന്റെ ​ആ​ഗ്ര​ഹം ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന്​ ശേ​ഷം അ​ന​സ്​ പൂ​ര്‍​ത്തീ​ക​രി​ച്ചു.വീ​ട്ടു​മു​റ്റ​ത്ത്​ ഇ​പ്പോ​ള്‍ സ്വ​ന്ത​മാ​യി ഈ ​ചെ​റു​പ്പ​ക്കാ​ര​ന്​ ‘ലം​ബോ​ര്‍​ഗി​നി’ ഉ​ണ്ട്. ഒ​റ്റ നോ​ട്ട​ത്തി​ല്‍ ലം​ബോ​ര്‍​ഗി​നി എ​ന്ന്​ തോ​ന്നി​ക്കു​ന്ന ഈ ​കാറിന്റെ മാ​തൃ​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​പ്പോ​ള്‍ വൈ​റ​ലാ​ണ്​.ചെ​റു​പ്പം മു​ത​ലേ വാ​ഹ​ന​ങ്ങ​ളോ​ട്​ അ​ഭി​നി​വേ​ശ​മു​ള്ള അ​ന​സ്​ 2019ല്‍​ ​പാ​ല​ക്കാ​ടു​നി​ന്ന്​ എം.​ബി.​എ പൂ​ര്‍​ത്തി​യാ​ക്കി മം​ഗ​ലാ​പു​ര​ത്ത്​ ഒ​രു ക​മ്ബ​നി​യി​ല്‍ ജോ​ലി​ക്ക്​ ക​യ​റി​യെ​ങ്കി​ലും വാ​ഹ​നം നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അനസിന്റെ മ​ന​സ്സി​നെ വ​ല്ലാ​തെ അ​ല​ട്ടി. ഒ​ടു​വി​ല്‍ തന്റെ സ്വ​പ്​​ന സാ​ക്ഷാ​ത്​​കാ​ര​ത്തി​നാ​യി ഒ​രു മാ​സ​ത്തി​ന​കം അ​വി​ടെ നി​ന്നി​റ​ങ്ങി. ആ​ലു​വ​യി​ലെ ഒ​രു യൂ​സ്ഡ് കാ​ര്‍ ഷോ​റൂ​മി​ല്‍ എ​ത്തി മാ​നേ​ജ​രോ​ട്​ അ​നു​മ​തി ചോ​ദി​ച്ച്‌​​ ലം​ബോ​ര്‍​ഗി​നി ക​ണ്ടു.തി​രി​കെ ഇ​ടു​ക്കി​യി​ലേ​ക്ക്​ വ​ണ്ടി ക​യ​റുമ്ബോള്‍ ഇ​തു​പോ​ലൊ​രു കാ​റു​ണ്ടാ​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ച്ചി​രു​ന്നു. ഏ​റെ ദി​വ​സ​ത്തെ ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷം മകന്റെ അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​ത്തി​ന്​ മു​ന്നി​ല്‍ അ​മ്മ മേ​ഴ്​​സി​യും വ​ഴ​ങ്ങി. അ​മ്മ ന​ല്‍​കി​യ ​ എ​ഴു​പ​തി​നാ​യി​ര​വും കേ​റ്റ​റി​ങ്ങി​നും പ​ന്ത​ല്‍ പ​ണി​ക്കു​മൊ​ക്കെ പോ​യി ല​ഭി​ച്ച തു​ക​യും ഉ​പ​യോ​ഗി​ച്ച്‌​ അ​ന​സ്​ ‘ലം​ബോ​ര്‍​ഗി​നി’​യു​ടെ പ​ണി തു​ട​ങ്ങി.ഒ​ന്ന​ര വ​ര്‍​ഷ​മെ​ടു​ത്തു കാറിന്റെ പ​ണി പൂര്‍ത്തിയാക്കി. ഒ​റ്റ നോ​ട്ട​ത്തി​ല്‍ ലം​ബോ​ര്‍​ഗി​നി ത​ന്നെ​യെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ നി​ര്‍​മാ​ണം. 110 സി.​സി ബൈ​ക്കിന്റെ എ​ന്‍​ജി​നാ​ണ്​ അതില്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.പ​ഴ​യ പ്ലാ​സ്​​റ്റി​ക്​ വ​സ്തു​ക്ക​ളും ഫ്ലെ​ക്സും വ​രെ നി​ര്‍​മാ​ണ​ത്തി​നാ​യി അനസ് ഉ​പ​യോ​ഗി​ച്ചു. ഡി​സ്ക് ബ്രേ​ക്ക്, പ​വ​ര്‍ വി​ന്‍​ഡോ, സ​ണ്‍ റൂ​ഫ്, മു​ന്നി​ലും പി​ന്നി​ലും കാ​മ​റ​ക​ള്‍ തു​ട​ങ്ങി ഒ​രു ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം അ​ന​സിന്റെ കാ​റി​ലു​ണ്ട്. ഇ​പ്പോ​ള്‍ ര​ണ്ട്​ ല​ക്ഷ​​ത്തോ​ളം രൂ​പ ​ചിലവായി.നി​ര​ത്തി​ലി​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ലും വീ​ടി​ന്​ ചു​റ്റി​നു​മാ​ണ്​ അ​ന​സി​ന്റെ ‘ലം​ബോ​ര്‍​​ഗി​നി’​യു​ടെ ക​റ​ക്കം. വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​യ​തോ​ടെ ലം​ബോ​ര്‍​ഗി​നി​യു​ടെ ബം​ഗ​ളൂ​രു​വി​ലെ ഓ​ഫി​സി​ല്‍​നി​ന്ന്​ വി​ളി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​ത​താ​യി അ​ന​സ്​ പ​റ​ഞ്ഞു.

You might also like

Leave A Reply

Your email address will not be published.