പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആര്‍ഡിഎസ് കമ്ബനിക്ക് സര്‍ക്കാരിന്റെ നോട്ടിസ്. കരാര്‍ കമ്ബനി 24.52 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം

0

പാലത്തിന്റെ പുനര്‍നിര്‍മാണം സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. പാലം കൃത്യമായി നിര്‍മിക്കുന്നതില്‍ കമ്ബനിക്ക് വീഴ്ച പറ്റി. കരാര്‍ വ്യവസ്ഥ അനുസരിച്ച്‌ നഷ്ടം നല്‍കാന്‍ കമ്ബനിക്ക് ബാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ നോട്ടിസില്‍ പറയുന്നു.2016 ഒക്ടോബര്‍ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം മേല്‍പ്പാലം യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുന്‍പാണ് മേല്‍പ്പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ്സ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരുന്നു പണികള്‍ നടന്നത്.

You might also like

Leave A Reply

Your email address will not be published.