നൂറു ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച്‌ തിയേറ്റര്‍ തുറക്കുന്നത് ആത്മഹത്യാശ്രമമാണ്

0

തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ കയറ്റാം എന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടത്. ജനുവരി 13-ന് ആണ് മാസ്റ്റര്‍ റിലീസ് ചെയ്യുന്നത്. ജനുവരി 14-ന് സിമ്ബുവിന്റെ പുതിയ ചിത്രം ‘ഈശ്വരനും’ തിയേറ്ററില്‍ റിലീസിനെത്തുന്നുണ്ട്. ഈയവസരത്തില്‍ വിജയ്ക്കും സിമ്ബവിനും തമിഴ്‌നാട് സര്‍ക്കാരിനും ഒരു ഡോക്ടര്‍ എഴുതിയ കത്താണ് വൈറലാകുന്നത്. പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്. താനും തന്നെ പോലുള്ള നിരവധി ഡോക്ടര്‍മാരും ക്ഷീണിതരാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കത്തില്‍ ഡോക്ടര്‍ പറയുന്നു.കത്തിന്റെ പൂര്‍ണരൂപം:പ്രിയപ്പെട്ട വിജയ് സര്‍, സിലമ്ബരസന്‍ സര്‍, ബഹുമാനപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍. ഞാന്‍ ക്ഷീണിതനാണ്. ഞങ്ങള്‍ എല്ലാവരും ക്ഷീണിതരാണ്. എന്നെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതരാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷീണിതരാണ്. ശുചീകരണ തൊഴിലാളികളും ക്ഷീണിതരാണ്. മഹാമാരിക്കിടയില്‍ സംഭവിക്കുന്ന നാശനഷ്ടം തടയാന്‍ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചു. ഞങ്ങളുടെ ജോലിയെ മഹത്വവത്കരിക്കുകയല്ല, കാരണം കാഴ്ചക്കാരന്റെ കണ്ണില്‍ ഇതിന് വലിയ വിലയൊന്നും ഇല്ലെന്ന് അറിയാം.ഞങ്ങളുടെ മുന്നില്‍ ക്യാമറകളില്ല. ഞങ്ങള്‍ സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്യാറില്ല. ഞങ്ങള്‍ ഹീറോകളല്ല. എന്നാല്‍ ശ്വസിക്കാന്‍ കുറച്ച്‌ സമയം ഞങ്ങള്‍ അര്‍ഹിക്കുന്നു. ആരുടെയെങ്കിലും സ്വാര്‍ത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മഹാമാരി അവസാനിച്ചിട്ടില്ല, ഇന്ന് വരെ ആളുകള്‍ രോഗബാധിതരായി മരിക്കുന്നു. നൂറു ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച്‌ തിയേറ്റര്‍ തുറക്കുന്നത് ആത്മഹത്യാശ്രമമാണ്.പകരം നരഹത്യ, കാരണം നയനിര്‍മ്മാതാക്കളോ നായകന്മാരോ ആരും തന്നെ കാണികള്‍ക്കിടയില്‍ സിനിമ കാണാന്‍ പോകുന്നില്ല. പണത്തിനായി ജീവിതം വ്യാപാരം ചെയ്യുക മാത്രമാണിത്. നമുക്ക് പതുക്കെ പതുക്കെ ശ്രമിച്ച്‌ നമ്മുടെ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സമാധാനപരമായി ഈ മഹാമാരിയെ മറികടന്ന് പതുക്കെ കത്തുന്ന തീജ്വാലയെ പുനരുജ്ജീവിപ്പിക്കാതിരിക്കാനും കഴിയുമോ?ഈ കുറിപ്പ് ശാസ്ത്രീയമാക്കാനും ഞങ്ങള്‍ ഇപ്പോഴും അപകടത്തിലായിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനും ഞാന്‍ ആഗ്രഹിച്ചു. “ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത്?” എന്ന് ഞാന്‍ സ്വയം ചോദിച്ചപ്പോഴാണ്. നിങ്ങളുടെ സ്വന്തം തളര്‍ച്ച. ഒരു പാവം, ക്ഷീണിതനായ റെസിഡന്റ് ഡോക്ടര്‍

You might also like

Leave A Reply

Your email address will not be published.