കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

0

കുടുംബശ്രീ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ സംവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മെച്ചപ്പെട്ട ഉല്‍പാദന വിതരണ ശ്രിംഗല, ഹരിത കര്‍മ്മ സേനക്ക്‌ മെച്ചപ്പെട്ട വേതനം, തദ്ദേശ സ്ഥാപനങ്ങളുമായി കൂടുതല്‍ ഏകോപനം എന്നിവ നടപ്പാക്കണമെന്ന്‌ മുഖ്യമന്ത്രിയോട്‌ കുടുംബശ്രീ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.14 ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ പ്രവര്‍ത്തകരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക. അവയ്‌ക്ക്‌ പിപണ ശൃംഗല സ്‌ൃഷ്‌ടിക്കുക എന്നീ ആവശ്യങ്ങളാണ്‌ പ്രധാനമായും ഉയര്‍ന്നത്‌. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പരിചരണ സൗകര്യങ്ങല്‍ വേണമെന്നും മുഖ്യമന്ത്രിയോട്‌ കുടുംബശ്രീ പ്രതിനിധികള്‍ പറഞ്ഞു. കുടുംബശ്രീയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അതിനെ അതിജീവിക്കാന്‍ സംഘടനക്ക്‌ കഴിഞ്ഞാതായി മുഖ്യമന്ത്രി അഭിപ്രയപ്പെട്ടു.അഗതിരഹിത കേരളം, ദാരിദ്ര നിര്‍മാര്‍ജനം, ന്യായ വില ഹോട്ടലുകള്‍ എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 650 ജെന്‍ഡര്‍ റിസോഴ്‌സ്‌ സെന്ററുകളും 14 സ്‌നേഹിത കേന്ദ്രങ്ങളും സജ്ജമാണ്‌. കുടംുബശ്രീ പ്രവര്‍ത്തര്‍ മുന്നോട്ട്‌ വെക്കുന്ന നല്ല അഭിപ്രായങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.