അ​റ​ബ്​ അ​നു​ര​ഞ്​​ജ​ന​ത്തി​നു​ള്ള ‘അ​ല്‍​ഉ​ല ക​രാ​റി’​ല്‍ ഇൗ​ജി​പ്​​ത്​ ഒ​പ്പു​വെ​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി

0

സൗ​ദി​യി​ലെ അ​ല്‍​ഉ​ലാ​യി​ല്‍ ന​ട​ന്ന 41ാമ​ത്​ ഉ​ച്ച​കോ​ടി​യി​ല്‍ പ​െ​ങ്ക​ടു​ത്ത ഇൗ​ജി​പ്​​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​മി​ഹ്​ ശു​ക്​​രി​യാ​ണ്​ ഒ​പ്പു​വെ​ച്ച​ത്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ​െഎ​ക്യം നി​ല​നി​ല്‍​ക്ക​ണ​മെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നു​മു​ള്ള ഇൗ​ജി​പ്​​തി​െന്‍റ താ​ല്‍​പ​ര്യ​ത്തി​െന്‍റ ഭാ​ഗ​മാ​യാ​ണി​തെ​ന്ന്​ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​നും ഇ​താ​വ​ശ്യ​മാ​ണ്.അ​റ​ബ്​ സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധ​​​ത്തെ​യും സ​ഹ​ക​ര​ണ​ത്തെ​യും ഇൗ​ജി​പ്​​ത്​ എ​പ്പോ​ഴും പി​ന്തു​ണ​ക്കു​ന്നു. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളും ഖ​ത്ത​റും ത​മ്മി​ലു​ള്ള അ​നു​ര​ഞ്​​ജ​ന ശ്ര​മ​ങ്ങ​ളെ​യും, പ്ര​ത്യേ​കി​ച്ച്‌​ മു​ന്‍​നി​ര​യി​ല്‍​നി​ന്ന്​ കു​​വൈ​ത്ത്​ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

You might also like

Leave A Reply

Your email address will not be published.