2034ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ അവസരം ലഭിച്ചതില്‍ സൗദി ഒളിമ്ബിക് കമ്മിറ്റിയെ അഭിനന്ദിച്ച് ഇന്റര്‍നാഷനല്‍ ഒളിമ്ബിക് കമ്മിറ്റി (െഎ.ഒ.സി)
മസ്കത്തില് നടന്ന വോെട്ടടുപ്പിലാണ് 2034ലെ ഏഷ്യാഡ് നടത്താനുള്ള അവസരം സൗദി അറേബ്യക്ക് ലഭിച്ചത്.ഒളിമ്ബിക് കൗണ്‍സില്‍ ഒാഫ് ഏഷ്യ (ഒ.സി.എ) ജനറല്‍ അസംബ്ലിയോട് അനുബന്ധിച്ച് നടന്ന വോെട്ടടുപ്പില്‍ 2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറിനും 2034ലെ ഗെയിംസ് സൗദിക്കും ലഭിക്കുകയായിരുന്നു. വോെട്ടടുപ്പിെന്റ അന്തിമ ഘട്ടത്തില്‍ സൗദിയും ഖത്തറും മാത്രമേയുണ്ടായിരുന്നുള്ളൂ. 2030 ഖത്തറിനും 2034 സൗദിക്കും ലഭിച്ചു. റിയാദാണ് ഏഷ്യന്‍ കായിക മാമാങ്കത്തിന് വേദിയാവുക.അതിനുള്ള പ്രാഥമിക ഒരുക്കം ആരംഭിച്ചു. ഇൗ സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയുടെ അനുമോദനം എത്തിയിരിക്കുന്നത്. െഎ.ഒ.സി പ്രസിഡന്റ് ഡോ. തോമസ് ബെക്കാണ് സൗദി അറേബ്യന്‍ ഒളിമ്ബിക് കമ്മിറ്റി (എസ്.എ.ഒ.സി) ചെയര്‍മാന്‍കൂടിയായ കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്ഫൈസലിന് അനുമോദനങ്ങളും ആശംസകളും അറിയിച്ച് കത്തയച്ചത്. ചരിത്രത്തില്‍ ഇതാദ്യമായി ഒരു അന്താരാഷ്ട്ര കായിക മേളക്ക് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യക്ക് അവസരം കിട്ടിയിരിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും മേള നടത്തിപ്പിലൂടെ രാജ്യം അത് വലിയ ചരിത്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെക്ക് പറഞ്ഞു. 2034 ഏഷ്യാഡിന് റിയാദിനോട് ചേര്‍ന്നൊരുങ്ങുന്ന അന്താരാഷ്ട്ര വിനോദനഗരമായ ‘ഖിദ്ദിയ്യ’യാണ് പ്രധാന വേദിയാവുക. സ്റ്റേഡിയങ്ങളില്‍ പ്രധാനപ്പെട്ടവ ഇവിടെ ഒരുങ്ങും. മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കായിക താരങ്ങളെ റിയാദിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യന്‍ ഒളിമ്ബിക് കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ ഫഹദ് ബിന്‍ ജലാവി ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളാണ് മേളക്കായി ഒരുക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂരിപക്ഷം ഗെയിംസ് ഇനങ്ങളും റിയാദിലാണ് നടക്കുക. എന്നാല്‍, നീന്തലടക്കമുള്ള ജലമത്സരങ്ങള്‍ അല്‍ഖോബാറില്‍ നടത്തും. ഇതിനെല്ലാമുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും അമീര്‍ ഫഹദ് അറിയിച്ചു. 2022െല ഏഷ്യന്‍ ഗെയിംസ് െചെനയിലും 2026ലേത് ജപ്പാനിലുമാണ് നടക്കുന്നത്. ആദ്യമായാണ് സൗദി അറേബ്യ ഏഷ്യന്‍ ഗെയിംസിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.