സഊദിയില്‍ മൂന്ന് ദിവസം ലൈവ് ആഘോഷ പരിപാടികള്‍ക്ക് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വിലക്കേര്‍പ്പെടുത്തി

0

ന്യൂ ഇയര്‍ പ്രമാണിച്ച്‌ നിലവിലെ സാഹചര്യത്തില്‍ ഇത്തരം ആഘോഷ പരിപാടികള്‍ നടക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമായെക്കുമെമെന്ന ഭീതിയെ തുടര്‍ന്നാണ് തീരുമാനം. ഡിസംബര്‍ 31, ജനുവരി 1, 2 തിയ്യതികളില്‍ ലൈവ് പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതിയുള്ള കഫെ, റെസ്റ്റോറന്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നിര്‍ദേശം നല്‍കി. തത്സമായ സംഗീതകച്ചേരികള്‍, പാട്ട് ഷോകള്‍, സ്റ്റാന്‍ഡ്-അപ്പ് കോമഡി ഷോകള്‍ എന്നിവ ഉള്‍പ്പെടുന്ന പരിപാടികള്‍ക്കാണ് വിലക്ക്.ലൈസന്‍സ് ഉടമകള്‍ക്ക് അയച്ച സര്‍ക്കുലറില്‍, ഡിസംബര്‍ 30 ബുധനാഴ്ച തത്സമയ ഷോകള്‍ നടത്താനുള്ള അവസാന ദിവസമാണെന്ന് അതോറിറ്റി അറിയിച്ചു. കൊറോണ വൈറസ് പടരാതിരിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനുമുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപ്പിച്ച്‌ താല്‍ക്കാലിക നിരോധനം നടപ്പിലാക്കുക. ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ ഷോകള്‍ നടത്തുന്നതിന് നല്‍കിയ ലൈസന്‍സുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ഡിസംബര്‍ 30 ന് കാലഹരണപ്പെടുമെന്നും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വ്യക്തമാക്കി. നിരോധന കാലയളവ് അവസാനിച്ചതിന് ശേഷം ലൈസന്‍സ് ഉടമകള്‍ വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇതിനായി അതോറിറ്റിയുടെ ഇലക്‌ട്രോണിക് സര്‍വീസ് വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.അതേസമയം, റെസ്റ്റോറന്റുകളിലും കഫേകളിലും എകാംഗ തത്സമയ പ്രദര്‍ശനങ്ങള്‍ക്ക് അനുവാദമുണ്ട്. നിശ്ചിത സ്ഥലത്ത് സ്റ്റേജ് ഒരുക്കി പ്രകടനക്കാരനും പ്രേക്ഷകനും തമ്മില്‍ രണ്ട് മീറ്റര്‍ ദൂരം അകലം പാലിക്കുക, തത്സമയ ഷോയിലുടനീളം പ്രകടനം നടത്തുന്നവര്‍ മാസ്‌ക്കുകള്‍ ധരിക്കുക തുടങ്ങിയ പ്രോട്ടോകോളുകള്‍ പാലിച്ചാണ് അനുമതി നല്‍കുക. വിനോദ കേന്ദ്രങ്ങളിലും നഗരങ്ങളിലുമുള്ള തത്സമയ ഷോകള്‍ക്കും ഈ പ്രോട്ടോക്കോളുകള്‍ ബാധകമാണെന്ന് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.