സംസ്ഥാനത്ത് ശനിയാഴ്ച 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 5173 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം. 32 മരണം സ്ഥിരീകരിച്ചു. 5268 പേര്‍ രോഗമുക്തരായി. 59690 സാമ്ബിളുകള്‍ പരിശോധിച്ചു.കാസര്‍കോട് ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്ബര്‍ക്കത്തിലൂടെ 58 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കുമാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു.