‘വണ്ടര്‍ വുമണ്‍ 1984 ‘ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0

വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഡിസി കോമിക്സ് കഥാപാത്രമായ വണ്ടര്‍ വുമണ്‍ അടിസ്ഥാനമാക്കി റിലീസ് ചെയ്യാനിരിക്കുന്ന അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ഡബ്ല്യുഡബ്ല്യു 84/ വണ്ടര്‍ വുമണ്‍ 1984 . ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യും. തീയറ്ററിലും, ഒടിടി പ്ലാറ്റ്‌ഫോമിലും ഒരേദിവസം ആണ് റിലീസ് ഒരുക്കിയിരിക്കുന്നത്.2017 ലെ വണ്ടര്‍ വുമണിന്റെ തുടര്‍ച്ചയാണ് ഇത്, ഡിസി എക്സ്റ്റെന്‍ഡഡ് യൂണിവേഴ്സിലെ ഒമ്ബതാമത്തെ ചിത്രമാണിത്. പാറ്റി ജെങ്കിന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെഫ് ജോണ്‍സ്, ഡേവിഡ് എന്നിവര്‍ക്കൊപ്പം അവര്‍ എഴുതിയ തിരക്കഥ, ജോണ്‍സും ജെന്‍കിന്‍സും എഴുതിയ കഥയില്‍നിന്നാണ്. ടൈറ്റില്‍ റോളില്‍ ഗാല്‍ ഗാഡോട്ട് എത്തുന്ന ചിത്രത്തില്‍ ക്രിസ് പൈന്‍, ക്രിസ്റ്റന്‍ വിഗ്, പെഡ്രോ പാസ്കല്‍, നീല്‍സണ്‍, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You might also like

Leave A Reply

Your email address will not be published.