ലോകത്തിലെ ഏക ടി10 ക്രിക്കറ്റ് മാച്ചിന്റെ നാലാം എഡിഷന്‍ ജനുവരി 28 മുതല്‍ അബുദാബിയില്‍ ആരംഭിക്കും

0

അബുദാബിയിലെ ശെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടി10 ക്രിക്കറ്റ് അരങ്ങേറുക. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള എട്ട് ടീമുകള്‍ ടി10ല്‍ പങ്കെടുക്കും. ഒരു ഫുട്ബോള്‍ മാച്ച്‌ പോലെ വെറും 90 മിനുട്ടില്‍ അവസാനിക്കുമെന്നതാണ് ടി10ന്റെ സവിശേഷത. ഫെബ്രുവരി ആറു വരെയാണ് മത്സരം നടക്കുന്നത്.ടീം അബുദാബി, മറാത്ത അറേബ്യന്‍സ്, ബംഗ്ലാ ടൈഗേഴ്സ്, ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സ്, ഖലന്തേഴ്സ്, ഡല്‍ഹി ബുള്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്സ്, പൂനെ ഡെവിള്‍സ് എന്നീ ടീമുകളാണ് അണിനിരക്കുക. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അംഗീകാരമുള്ള ലോകത്തിലെ ഏക ടി10 മത്സരമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അബുദാബിയില്‍ സംഘടിപ്പിക്കുന്നത്.മറാത്ത അറേബ്യന്‍സാണ് നിലവിലെ ടി10 ചാംപ്യന്മാര്‍. ഗൗരവ് ഗ്രോവറിന്റെ ഉടമസ്ഥതയിലുള്ള ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സായിരുന്നു റണ്ണേഴ്സ് അപ്പ്. ‘ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി വിജയം നേടുന്ന ആദ്യ ടീമെന്ന ചരിത്രം ഞങ്ങള്‍ സൃഷ്ടിക്കും. അതിശയകരമായ ഒരു ടീം ആണ് ഞങ്ങളുടേത്. ട്രോഫി നില നിര്‍ത്താന്‍ എല്ലാവരും പരമാവധി ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ -മറാത്ത അറേബ്യന്‍സിന്റെ സഹ ഉടമ പര്‍വേസ് ഖാന്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.