മദീനയില്‍ മസ്ജിദുന്നബവിയിലേക്ക് പ്രവേശിക്കലും പുറത്തുപോകലും എളുപ്പമാക്കാന്‍ പ്രത്യേക കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തി
ഇതിെന്റ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് നിര്‍വഹിച്ചു. ഹറമിനകത്ത് പ്രവേശിച്ച ശേഷം ആളുകള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകാനും തിരിച്ചുവരാനും സഹായിക്കുന്നതാണ് കാര്‍ഡ് സംവിധാനം.ജുമുഅ നമസ്കാര സമയത്തും മറ്റു സമയങ്ങളിലും ഹറമില്‍ പ്രവേശിച്ച മുതിര്‍ന്ന പ്രായമുള്ളവര്‍ക്ക് ടോയ്ലറ്റില് പോകുന്നതിനും തിരിച്ചുവരുന്നതിനും പ്രയാസം നേരിടുന്നതായി ശ്രദ്ധയിപ്പെട്ടതിനെതുടര്ന്നാണ് ഇൗ നടപടി. നല്ലൊരു ചുവടുവെപ്പാണിതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷമൊരുക്കി, പ്രയാസങ്ങള്‍ ഇല്ലാതാക്കി, ഇരുഹറമുകളിലെത്തുന്നവരെ സേവിക്കുകയാണ് പരമമായ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.