ഭരണമേറ്റെടുത്ത്​ 100 ദിവസത്തിനുള്ളില്‍ 10 കോടി പേര്‍ക്ക്​ കോവിഡ്​ വാക്​സിന്‍ വിതരണം ചെയ്യാനൊരുങ്ങി നിയുക്​ത യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍

0

ജനുവരി 20നാണ്​ യു.എസ്​ പ്രസിഡന്‍റായി ബൈഡന്‍ അധികാരമേല്‍ക്കുക. ഇനി ഒരു 100 ദിവസം കൂടി അമേരിക്ക മാസ്​ക്​ അണിയേണ്ടി വരുമെന്ന സൂചന ബൈഡന്‍ നല്‍കിയിരുന്നു. പുതിയ ആരോഗ്യസംഘത്തെ നിയമിച്ചതിന്​ ശേഷമായിരുന്നു ബൈഡന്‍െറ പ്രഖ്യാപനം.ഫൈസറിന്‍െറ വാക്​സിന്​ അടുത്ത ദിവസങ്ങളില്‍ തന്നെ യു.എസ്​ അംഗീകാരം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വരുന്നുണ്ട്​. ഇതിനിടെയാണ്​ 100 ദിവസത്തിനിടയില്‍ 10 കോടി പേര്‍ക്ക്​ വാക്​സിന്‍ വിതരണത്തിന്​ യു.എസ്​ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും വരുന്നത്​.യു.എസില്‍ ഇതുവരെ ഒന്നരകോടി പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 285,000 പേര്‍ രോഗംബാധിച്ച്‌​ മരിക്കുകയും ചെയ്​തു. പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ തുടര്‍ന്ന്​ യു.എസില്‍ വീണ്ടും കോവിഡ്​ വ്യാപനമുണ്ടായിരുന്നു.

You might also like

Leave A Reply

Your email address will not be published.