അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള 24 കാറുകള്‍ മാത്രമാണു നിര്‍മിക്കുകയെന്നും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്; 21 ലക്ഷം ഡോളര്‍(അഥവാ 15.47 കോടി രൂപ) ആണു കാറിനു വില. മണിക്കൂറില്‍ 300 മൈല്‍(അഥവാ 482 കിലോമീറ്റര്‍) എന്ന വേഗപരിധി കീഴടക്കിയ ചരിത്രമാണു ബുഗാട്ടിയുടെ ഷിറോണ്‍ അവകാശപ്പെടുന്നത്. വുള്‍ഫ്സ്ബര്‍ഗിനടുത്ത് ഇറ – ലെസീനില്‍ ഫോക്സ്വാഗന്റെ ഉടമസ്ഥതയിലുള്ള പരീക്ഷണ ട്രാക്കില്‍ ഔദ്യോഗിക ടെസ്റ്റ് ഡ്രൈവറായ ആന്‍ഡി വാലസിന്റെ സാരഥ്യത്തിലുള്ള ‘ഷിറോണ്‍’ മാതൃകയാണ് 2019 ഓഗസ്റ്റില്‍ ഈ നേട്ടം കൈവരിച്ചത്.പരീക്ഷണ ഓട്ടത്തിനിടെ കാര്‍ മണിക്കൂറില്‍ 304.773 മൈല്‍(അഥവാ 490.484 കിലോമീറ്റര്‍) വേഗം കൈവരിച്ചെന്നായിരുന്നു ഔദ്യോഗിക രേഖ. തുടര്‍ന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹൈപ്പര്‍ കാറായും ഷിറോണ്‍’ മാറി. 2017ല്‍ കോനിസെഗ് ‘അഗേര ആര്‍ എസ്’ കൈവരിച്ച 284.55 മൈല്‍ വേഗമായിരുന്നു അതുവരെയുള്ള റെക്കോഡ്(മടക്കയാത്ര കൂടിയാവുന്നതോടെ ശരാശരി വേഗം മണിക്കൂറില്‍ 277.87 മൈലും). എന്നാല്‍ ഇതിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ‘ഷിറോണ്‍’ പുറത്തെടുത്തത്.അതേസമയം ‘ഷിറോണി’നെ വെല്ലാന്‍ ഹെന്നെസ്സി അണിയിച്ചൊരുക്കിയ ഹൈപ്പര്‍ കാറിനു കരുത്തേകുന്നത് 6.6 ലീറ്റര്‍, ഇരട്ട ടര്‍ബോ ചാര്‍ജ്ഡ് വി എയ്റ്റ് എന്‍ജിനാണ്; 8,000 ആര്‍ പി എമ്മില്‍ 1,817 ബി എച്ച് പി കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. പിന്‍ വീല്‍ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന കാറിനു ഭാരം 1,360 കിലോഗ്രാമാണ്. ഇതോടെ കാറിന്റെ കരുത്തും ഭാരവുമായുള്ള അനുപാതം 1.34 എച്ച് പി/കിലോഗ്രാമാവുന്നു. താരതമ്യേന ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മിതിയും ഉയര്‍ന്ന കരുത്തുമാണ് ‘വെനം എഫ് ഫൈവി’ന്റെ തകര്‍പ്പന്‍ കുതിപ്പിനു പിന്നിലെന്നാണു ഹെന്നെസ്സിയുടെ വിശദീകരണം.പുത്തന്‍ രൂപകല്‍പ്പനയുള്ള ഷാസിയും ഏറോഡൈനമിക് മികവിനു മുന്‍തൂക്കം നല്‍കുന്ന കാര്‍ബണ്‍ ഫൈബര്‍ ബോഡിയുമായാണ് ‘വെനം എഫ് ഫൈവി’ന്റെ വരവ്; വായു സൃഷ്ടിക്കുന്ന പ്രതിരോധം ഏറ്റവും കുറയ്ക്കാന്‍ പര്യാപ്തമാവുംവിധമാണു കാറിന്റെ ഘടന. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചുള്ള മോണോകോക് നിര്‍മിതി വാഹനം ഭാരവും ഗണ്യമായി കുറയ്ക്കുന്നു. ദൃഢതയേറിയ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണു കാറിന്റെ പുറംഭാഗത്തെ ബോഡി പാനലുകളുടെ നിര്‍മിതി. ഇതുവഴി ഭാരം കുറയ്ക്കുന്നതിനു പുറമെ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനുമാവുമെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു.
അഞ്ചു ഡ്രൈവ് മോഡുകളോടെയാണ് ‘വെനം എഫ് ഫൈവി’ന്റെ വരവ്: സ്പോര്‍ട്, ട്രാക്ക്, ഡ്രാഗ്, വെറ്റ്, എഫ് ഫൈവ്, വേഗമേറിയ വിമാനങ്ങളുടെ കോക്പിറ്റിനെ അനുസ്മരിപ്പിക്കുന്ന അകത്തളമാണ് ‘വെനം എഫ് ഫൈവി’ന്റേത്; ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടാത്ത വിധത്തില്‍ പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്ന രൂപകല്‍പ്പന. അകത്തളത്തില്‍ ആഡംബരത്തിന്റെ സ്പര്‍ശമായി വാതിലിലും ഡാഷ് ബോഡിലും സീറ്റിലുമൊക്കെ ലതര്‍ പാനലുകളും ഇടംപിടിക്കുന്നു. എഫ് വണ്‍ റേസ് കാറില്‍ നിന്നു പ്രചോദിതമാണ് ‘എഫ് ഫൈവി’ന്റെ കാര്‍ബണ്‍ ഫൈബര്‍ സ്റ്റീയറിങ്; ഇതില്‍ ലൈറ്റുകള്‍, വിന്‍ഡ്സ്ക്രീന്‍ വൈപ്പര്‍, ടേണ്‍ സിഗ്നല്‍ തുടങ്ങിയ നിയന്ത്രിക്കാനുള്ള ബട്ടനുകളും ഇടംപിടിക്കുന്നു. ആപ്പ്ള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയും ഉപഗ്രഹ നാവിഗേഷനും സഹിതം ഏഴ് ഇഞ്ച് ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേ ക്ലസ്റ്ററും കാറിലുണ്ട്. സ്റ്റീരിയോ ഫംക്ഷനാലിറ്റി, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഫോണ്‍ പെയറിങ് തുടങ്ങിയവയും സാധ്യമാണ്.
Next Post
You might also like