ഈ മോഡലിന് സാധാരണ സ്‌പോര്‍ട്ട് ലൈന്‍ മോഡലിനെക്കാള്‍ 3 ലക്ഷം രൂപ കൂടുതലാണ്. 42.30 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ 188 bhp കരുത്തും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.ആറ് വ്യത്യസ്‍ത ഡിസൈനുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, ഇലക്‌ട്രിക്കല്‍ മെമ്മറി ഫംഗ്ഷനോടുകൂടിയ പുതുതായി രൂപകല്‍പ്പന ചെയ്ത സ്പോര്‍ട്ട് സീറ്റുകള്‍, കാര്‍ബണ്‍ മൈക്രോഫില്‍റ്ററുള്ള രണ്ട്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഒരുങ്ങുന്നു. എക്സ്റ്റീരിയര്‍ മിറര്‍ ക്യാപ്സ്, എക്‌സ്‌ഹോസ്റ്റ് ടെയില്‍ പൈപ്പുകള്‍, പുതിയ മെഷ് ഗ്രില്ല്, ‘M’ പെര്‍ഫോമന്‍സ് റിയര്‍ ലിപ് സ്‌പോയിലര്‍ എന്നിവ പോലുള്ള പ്രമുഖ ഭാഗങ്ങളില്‍ ബ്ലാക്ക് ഇന്‍സേര്‍ട്ടുകളും ലഭിക്കും.