ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് തീരം തൊട്ടു

0

ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറായി അറുപതു കിലോമീറ്റര്‍ അകലെയാണ്‌ ബുറെവി തീരം തൊട്ടത്. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറില്‍ 12 കി.മീ. വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച ചുഴലിക്കാറ്റ് ഒടുവിലത്തെ വിവരമനുസരിച്ച്‌ 9.0° N അക്ഷാംശത്തിലും 80.8°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയില്‍ നിന്ന് ഏകദേശം 380 കിമീ ദൂരത്തിലാണ് ഇത്.ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി എന്നി മേഖലയില്‍ എത്തുന്ന ചുഴലിക്കാറ്റ് മൂന്നാം തിയതി ഉച്ചയോടെ പാമ്ബന്‍ തീരത്തെത്തുന്നു. അപ്പോഴേക്കും ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗത ഏകദേശം മണിക്കൂറില്‍ 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.തെക്കന്‍ കേരളം ,തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ട്. കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം എന്നിവിടങ്ങളിലായി എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് സംഘങ്ങളെ വീതവും രാമനാഥപുരം, തിരുനെല്‍വേലി എന്നിവിടങ്ങളിലായി മൂന്ന് സംഘങ്ങളെ വീതവും വിന്യസിച്ചിട്ടുണ്ട്. മധുരൈയിലും കൂടല്ലൂരിലും ഓരോ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിന്‍ പ്രകാരം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി ഡിസംബര്‍ നാലിനാണ് കേരളത്തിലേക്ക് പ്രവേശിക്കുക.അതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കെ.എസ്.ഡി.എം.എ. അറിയിച്ചിട്ടുണ്ട്.ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. എല്ലാ മത്സ്യബന്ധന യാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും വേഗം ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് മാറേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുമതി ലഭിക്കുന്നതല്ല.ഡിസംബര്‍ 3,4 തീയതികളില്‍ കേരളത്തിലെ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമുണ്ട് .

You might also like

Leave A Reply

Your email address will not be published.