പാവപ്പെട്ടവര്‍ക്കു നേരെ കണ്ണടക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം

0

കൊവിഡ് കാരണം അകന്നിരിക്കുന്നവര്‍ ഹൃദയംകൊണ്ടടുക്കണം. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും മാര്‍പാപ്പ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വത്തിക്കാനില്‍ 100 പേര്‍ മാത്രമാണ് പാതിരാ കൂര്‍ബാനയില്‍ പങ്കെടുത്തത്.കൊവിഡിനെ തുടര്‍ന്ന് മിതമായ രീതിയിലാണ് വത്തിക്കാനില്‍ ചടങ്ങുകള്‍ നടന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 100 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒഴികെ മുഴുവന്‍ ആളുകളും മാസ്ക് ധരിച്ചിരുന്നു. സാധാരണയേതിലും രണ്ട് മണിക്കൂര്‍ മുന്‍പാണ് ഇക്കുറി പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചത്. ഇറ്റലിയില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് രാത്രിയില്‍ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകള്‍ നേരത്തെയാക്കിയത്. ബദ്ദലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇക്കുറി ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തിരക്കുണ്ടായില്ല.

You might also like

Leave A Reply

Your email address will not be published.