https://www.instagram.com/p/CI7E-TWDDbA/?utm_source=ig_embed
ബോളിവുഡ് ഗായക കുടുംബത്തിലേക്ക് പുതിയ അഥിതി എത്തുന്നു. പ്രശസ്ത ഗായിക നേഹ കക്കറും ഭര്‍ത്താവ് രോഹന്‍ പ്രീത് സിങ്ങുമാണ് മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുന്നത്. നേഹ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് സന്തോഷ വാര്‍ത്ത ആരാധകരറിഞ്ഞത്.ഭര്‍ത്താവ് രോഹന്‍ പ്രീതിനൊപ്പം, നിറവയറോടെ നില്‍ക്കുന്ന ചിത്രമാണ് നേഹ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് ഹൃദയത്തിന്റെ ഇമോജിയാണ് ഗായിക നല്‍കിയിരിക്കുന്നത്. വൈകാതെ പോസ്റ്റിന് കമന്റുമായി ഭര്‍ത്താവ് രോഹന്‍ പ്രീതും രംഗത്തെത്തി. ‘ഇനി നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കേണം’ എന്നായിരുന്നു ഗായകന്റെ കമന്റ്.ഇതോടെ നേഹയുടെയും രോഹന്റേയും ആരാധകര്‍ക്കും സന്തോഷമായി. പ്രിയ ഗായകര്‍ ഇങ്ങനെയൊരു സസ്പെന്‍സ് തരുമെന്ന് അവരും പ്രതീക്ഷിച്ചില്ല. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിലര്‍ ഇത് സത്യമാണോ എന്ന് ചോദിക്കുന്നുമുണ്ട്.ഒക്ടോബര്‍ 24നാണ് നേഹയും രോഹനും വിവാഹിതരായത്. സല്‍മാന്‍ ഖാന്‍ അവതാരകനായ പ്രമുഖ ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. അവിടെ വച്ച് ഇഷ്ടം തുറന്ന് പറയുകയും തുടര്‍ന്ന് വിവാഹിതരാവുകയും ആയിരുന്നു.